യൂറോപ്പിലെ ഡ്രിബ്ലിങ് രാജാവ് ആര്?മെസ്സിയും വിനീഷ്യസും തമ്മിൽ കടുത്ത പോരാട്ടം |Lionel Messi

ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അസാമാന്യ പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ ആകെ കളിച്ച 26 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.15 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സി ഈ ലീഗിൽ പിഎസ്ജിക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.27 മത്സരങ്ങളാണ് അദ്ദേഹം ലാലിഗയിൽ കളിച്ചിട്ടുള്ളത്.9 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.ചാമ്പ്യൻസ് ലീഗിൽ കൂടുതൽ മികവ് പുലർത്തുന്ന വിനീഷ്യസിനെ ഇപ്പോൾ നമുക്ക് കാണാൻ കഴിയും.ആറ് ഗോളുകളും 5 അസിസ്റ്റുകളുമാണ് ചാമ്പ്യൻസ് ലീഗിൽ ഈ ബ്രസീലിയൻ താരം നേടിയിട്ടുള്ളത്.

മറ്റൊരു കണക്കിൽ ലയണൽ മെസ്സിയും വിനീഷ്യസ് ജൂനിയറും ഇപ്പോൾ കടുത്ത പോരാട്ടം അരങ്ങേറുന്നുണ്ട്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയ താരം ആരെന്ന കാര്യത്തിലാണ് ഇപ്പോൾ പോരാട്ടം മുറുകുന്നത്.86 ഡ്രിബിളുകൾ ലയണൽ മെസ്സി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.വിനീഷ്യസ് ജൂനിയറും 86 ഡ്രിബിളുകൾ തന്നെയാണ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.അതായത് ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ അരങ്ങേറുന്നത്.

ഈ രണ്ടുപേരുടെയും പിറകിൽ വരുന്നത് ബൊറൂസിയയുടെ ജൂഡ് ബെല്ലിങ്ഹാമാണ്. ഈ താരം ആകെ 76 തവണയാണ് വിജയകരമായി ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം ജെറമി ഫ്രിംപോങ്ങുമുണ്ട്.ഇദ്ദേഹവും 76 തവണ തന്നെയാണ് വിജയകരമായി ഡ്രിബിളുകൾ കംപ്ലീറ്റ് ചെയ്തിട്ടുള്ളത്.71 തവണ വിജയകരമായി പൂർത്തിയാക്കിയ അൽഫോൻസോ ഡേവിസും ലിറോയ് സനെയും തൊട്ടു പിറകിൽ വരുന്നുണ്ട്.

35കാരനായ ലയണൽ മെസ്സി ഇപ്പോഴും ഈ യുവ താരങ്ങൾക്കിടയിൽ ഒന്നാമനായി നിലകൊള്ളുന്നു എന്നുള്ളത് തന്നെയാണ് ഈ പട്ടികയുടെ സവിശേഷത.അതേസമയം വിനീഷ്യസ് ജൂനിയർ ലയണൽ മെസ്സിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു കാഴ്ച്ചയും നമുക്ക് കാണാൻ കഴിയും.ആരായിരിക്കും ഈ സീസൺ അവസാനിക്കുമ്പോൾ ഒന്നാമത് എത്തുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

2.5/5 - (28 votes)