ആരാണ് ക്രിസ്റ്റൻ റൊമേറോ? മെസ്സി, ലിസാൻഡ്രോ, എമി മാർട്ടിനസ് എന്നിവർ പറയുന്നു.

അർജന്റീനയുടെ നാഷണൽ ടീമിനെ സമീപകാലത്ത് ലഭിച്ച മാണിക്യമാണ് ക്രിസ്റ്റൻ റൊമേറോ എന്ന് പറഞ്ഞാൽ അതിൽ അതിശയപ്പെടാനില്ല. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ റൊമേറോക്ക് സാധിച്ചിട്ടുണ്ട്. സെന്റർ ബാക്കായ റൊമേറോ ഇറങ്ങിയ മത്സരങ്ങളിൽ അർജന്റീന വളരെ കുറഞ്ഞ ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത് എന്നുള്ളത് തന്നെയാണ് സവിശേഷമായ കാര്യം.

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം ലഭിക്കുന്നതിൽ വലിയ റോൾ വഹിച്ചിട്ടുള്ള താരം കൂടിയാണ് ഈ ഡിഫൻഡർ. കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നുണ്ട്. അർജന്റീനയിലെ താരങ്ങൾക്ക് എല്ലാവർക്കും റൊമേറോയെ കുറിച്ച് സംസാരിക്കാൻ നൂറ് നാവാണ്.

സൂപ്പർ താരം ലയണൽ മെസ്സി റൊമമേറോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.’ കോപ്പ അമേരിക്കയിലും അതുപോലെതന്നെ അർജന്റീന ദേശീയ ടീമിന്റെ ഭാവിക്കും വളരെ നിർണായകമായ സാന്നിധ്യമാണ് റൊമേറോ. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു കാര്യമാണ് ‘ ലയണൽ മെസ്സിയാണ് ഇക്കാര്യം താരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

മറ്റൊരു സെന്റർ ബാക്ക് ആയ ലിസാൻഡ്രോ മാർട്ടിനസും റൊമേറോയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.അതിങ്ങനെയാണ്. ‘ എതിരാളികൾ ആരാണ് എന്നുള്ളത് ഒരു വിഷയമേ അല്ല, നിങ്ങൾ ഒരു എതിരാളി ആണെങ്കിൽ അദ്ദേഹം നിങ്ങളെ വധിക്കുക തന്നെ ചെയ്യും ‘ ലിസാൻഡ്രോ പറഞ്ഞു.

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ്സും ഈ പ്രതിരോധനിര താരത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘ നിങ്ങൾ അദ്ദേഹത്തിന്റെ കളി കാണുകയാണെങ്കിൽ തീർച്ചയായും ഒരു കാര്യം സ്വയം പറയും. ആ പയ്യൻ ഒരു കൊലപാതകി തന്നെ ‘ ഇതാണ് എമി മാർട്ടിനെസ്സ് പറഞ്ഞിട്ടുള്ളത്.

അതായത് റൊമേറോ എന്ന പ്രതിരോധ നിരക്കാരൻ എതിരാളികളെ നിഷ്കരുണം ഇല്ലാതാക്കുന്ന താരമാണ് എന്നാണ് ഇവരെല്ലാവരും പറഞ്ഞുവെക്കുന്നത്. നിലവിൽ പരിക്കിന്റെ പിടിയിൽ ആണെങ്കിലും ഖത്തർ വേൾഡ് കപ്പിന് റൊമേറോ സജ്ജമാകും. അർജന്റീനക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് റൊമേറോ എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

Rate this post