ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ ടോപ്പ് സ്കോറർ ആരാണ് ? |ISL 2023-24 |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പത്താം സീസൺ പുരോഗമിക്കുകയാണ്. ഓരോ മത്സരങ്ങളും കഴിയുന്തോറും ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം മുറുകുകയാണ്.12 ക്ലബ്ബുകൾ മത്സരിക്കുന്ന ഈ സീസണിൽ ഭൂരിഭാഗം ടീമും മൂന്നു മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. സീസൺ പുരോഗമിക്കുമ്പോൾ കൂടുതൽ ആവേശകരമായ ഗോളുകളും ആവേശകരമായ മത്സരങ്ങളും ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷിക്കാം.
4 ഗോളുകൾ നേടിയ മുംബൈ സിറ്റി എഫ്‌സി സ്‌ട്രൈക്കർ ജോർജ് പെരേര ഡയസ് ആണ് ഈ സീസണിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.മുംബൈ സിറ്റി എഫ്‌സിക്കായി ഡയസ് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ടാർഗെറ്റ് ഷോട്ടുകളിൽ നിന്ന് നാല് ഗോളുകളും നേടി.അദ്ദേഹം ഇതുവരെ ഒരു അസിസ്റ്റ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും താരത്തിന്റെ ക്ലിനിക്കൽ ഫിനിഷിംഗ് ലീഗിൽ അവർക്ക് രണ്ടു ജയം നേടിക്കൊടുത്തു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ പാർത്ഥിബ് ഗൊഗോയ് 3 ഗോളുകൾ നേടി രണ്ടാം സ്ഥാനത്താണ്.അഞ്ച് ഷോട്ടുകളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി, 70 ശതമാനം പാസിംഗ് കൃത്യത നിലനിർത്തിക്കൊണ്ട് ഗോഗോയ് തന്റെ സ്‌ട്രൈക്കിംഗ് കഴിവ് പ്രകടിപ്പിച്ചു. ഡയസിനെപ്പോലെ ഗൊഗോയും ഒരു അസിസ്റ്റ് പോലും നൽകിയിട്ടില്ല.
📹 | Jorge Pereyra Diaz this man is at the right place every time, WHAT A PLAYER! 👏🔵 #ISL | #IndianFootball pic.twitter.com/kNFRCrJptx
— 90ndstoppage (@90ndstoppage) September 28, 2023
കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ,ഫുൾസ്‌ക്രീൻ – ക്ലീറ്റൺ സിൽവ (ഈസ്റ്റ് ബംഗാൾ എഫ്‌സി), നോഹ സദൗയി (എഫ്‌സി ഗോവ),ദിമിത്രി പെട്രാറ്റോസ്,മൻവീർ (മോഹൻ ബഗാൻ എസ്‌ജി),ജേസൺ കമ്മിംഗ്‌സ് (മോഹൻ ബഗാൻ എസ്‌ജി),മൗർതാഡ ഫാൾ (ഒഡീഷ എഫ്‌സി),ജെറി മാവിഹ്മിംഗ്താംഗ (ഒഡീഷ എഫ്‌സി), എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയിട്ടുണ്ട്.
Jorge Pereyra Diaz becomes the first player in Mumbai City FC's history to score in each of the club's opening three games of an #ISL season. Fast Local.
— Aditya Warty (@AnalystAdi) October 8, 2023
पुढील स्थानक – Golden Boot? 🔥#ISL10 #MCFCKBFC #MCFC #IndianFootball #LetsFootball pic.twitter.com/6wrWl4R6Gk
21 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയ ഒഡീഷ എഫ്‌സിയുടെ ഡീഗോ മൗറീഷ്യോ കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോററായിരുന്നു.എലാനോ (2014), സ്റ്റീവൻ മെൻഡോസ (2015), മാർസെലിഞ്ഞോ (2016), കോറോ (2017-18, 2018-19), നെറിജസ് വാൽസ്‌കിസ് (2019-20), ഇഗോർ അംഗുലോ (2020-21), ബർത്തലോമിയോ ഒഗ്‌ബെച്ചെ (2021-22) മുമ്പ് ഐഎസ്എൽ ഗോൾഡൻ ബൂട്ട് നേടിയവർ.