ഫുട്ബോൾ താരമല്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു?ലയണൽ മെസ്സിയുടെ മറുപടി |Lionel Messi
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് ലയണൽ മെസ്സി ഇപ്പോൾ പരിഗണിക്കപ്പെടുന്നത്.അത്രയേറെ നേട്ടങ്ങളും ബഹുമതികളും അദ്ദേഹം തന്റെ കരിയറിൽ നേടിക്കഴിഞ്ഞിട്ടുണ്ട്.വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സി സമ്പൂർണ്ണനായി കഴിഞ്ഞു എന്നും ഇനി അദ്ദേഹത്തിന് ഒന്നും തന്നെ നേടാനില്ല എന്നുമാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പക്ഷം.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ലയണൽ മെസ്സി.ഫുട്ബോൾ ലോകത്തിന്റെ വളർച്ചക്ക് തന്നെ അദ്ദേഹം വലിയ രീതിയിൽ സംഭാവന ചെയ്തിട്ടുണ്ട്.മെസ്സിയെ ഫുട്ബോളിന് ലഭിച്ചത് വലിയ അനുഗ്രഹമായി കണക്കാക്കുന്ന പലരും ഉണ്ട്.അത്രയേറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് മെസ്സി.
ഫുട്ബോൾ താരം അല്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു?ഏറ്റവും പുതിയ ഇന്റർവ്യൂവിൽ മെസ്സിയുടെ ചോദിക്കപ്പെട്ട ചോദ്യം ഇതാണ്.എന്നാൽ അതിനെക്കുറിച്ച് താൻ ചിന്തിച്ചിട്ട് പോലുമില്ല,ചെറുപ്പം മുതലേ ഫുട്ബോൾ മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് ഇതിന് മറുപടിയായിക്കൊണ്ട് മെസ്സി പറഞ്ഞിട്ടുള്ളത്.ബോലാ വിഐപി എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ലയണൽ മെസ്സി.
‘എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ ചോദ്യമാണ്.എന്റെ കുട്ടിക്കാലം തൊട്ടെ ഒരു ഫുട്ബോൾ താരം ആകാനാണ് ഞാൻ ആഗ്രഹിച്ചിരുന്നതും സ്വപ്നം കണ്ടിരുന്നത്.അതുകൊണ്ടുതന്നെ മറ്റുള്ളവരെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല ‘ഇതാണ് മെസ്സി ഇതിന് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.
لو لم تكن لاعب كرة قدم ماذا كنت ستكون؟
— Messi Xtra (@M30Xtra) April 7, 2023
الأسطورة ميسي: "سؤال صعب منذ صغري وأنا أحلم بأن أكون لاعب كرة قدم ولم أُفكر بأي شيء اخر" pic.twitter.com/fMCVKavhDZ
വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ച താരമാണ് മെസ്സി.അർജന്റീന ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെ ആയിരുന്നു മെസ്സി വളർന്നിരുന്നത്.പിന്നീട് ബാഴ്സലോണയിലേക്ക് മെസ്സി ചേക്കേറുകയായിരുന്നു. കരിയറിന്റെ ഭൂരിഭാഗം സമയവും ബാഴ്സയിൽ ആണ് മെസ്സി ചിലവഴിച്ചത്.