കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ലയണൽ മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.പിഎസ്ജിയിലെ തന്റെ ഫ്രഞ്ച് സഹതാരമായ കിലിയൻ എംബപ്പേയെ പിന്തള്ളി കൊണ്ടായിരുന്നു ലയണൽ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയത്.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയ താരമാവാൻ ലയണൽ മെസ്സിക്ക് നേരത്തെ കഴിഞ്ഞതാണ്.വേൾഡ് കപ്പിലെ മികവ് തന്നെയായിരുന്നു മെസ്സിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
അതോടൊപ്പം തന്നെ അർജന്റീന ആരാധകർക്ക് സന്തോഷം നൽകിയിരുന്ന ഒരു കാര്യം ഹൂലിയൻ ആൽവരസിന്റെ സാന്നിധ്യമായിരുന്നു.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഫിഫ ബെസ്റ്റ് പുരസ്കാര പട്ടികയിൽ ഏഴാം സ്ഥാനമായിരുന്നു കരസ്ഥമാക്കിയിരുന്നത്.അതിൽ ഏറ്റവും ആകർഷിക്കപ്പെട്ട കാര്യം എന്നുള്ളത് സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലകൻ തന്റെ ആദ്യ വോട്ട് തന്നെ ജൂലിയൻ ആൽവരസിന് നൽകി എന്നുള്ളതാണ്.
സ്പെയിൻ നാഷണൽ ടീമിന്റെ പരിശീലകനായ ലൂയിസ് ഡെ ലാ ഫുവന്റെയാണ് തന്റെ ആദ്യ വോട്ട് തന്നെ ഹൂലിയൻ ആൽവരസിന് നൽകിയത്.ഇത് പലരിലും ആശ്ചര്യം ഉണ്ടാക്കിയ കാര്യമായിരുന്നു.അതുകൊണ്ടുതന്നെ സ്പെയിൻ ദേശീയ പ്രഖ്യാപിക്കുന്ന വേളയിലെ പ്രസ് കോൺഫറൻസിൽ ഇതേക്കുറിച്ച് കോച്ചിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.താൻ ഹൂലിയൻ ആൽവരസിനെ ഇഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്.
‘എന്തുകൊണ്ടാണ് ഹൂലിയൻ ആൽവരസിന് ഞാൻ വോട്ട് നൽകിയത് എന്നുള്ളത് പലരും ചോദിക്കുന്നുണ്ട്.എന്തെന്നാൽ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.അദ്ദേഹം ലോക ചാമ്പ്യനാണ് എന്നുള്ളത് ഇതിനോട് ചേർത്തു വായിക്കണം.തീർച്ചയായും ലയണൽ മെസ്സി തന്നെയാണ് ഏറ്റവും മികച്ച താരം.പക്ഷേ ഹൂലിയൻ ആൽവരസിന് വോട്ട് ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്.എന്റെ ആഗ്രഹം ഞാൻ നടപ്പിലാക്കുകയായിരുന്നു’ സ്പെയിൻ പരിശീലകൻ പറഞ്ഞു.
Luis de la Fuente (Spain NT coach): “Why did I vote for Julián Álvarez at The Best Awards? Because I like him and he's the World Champion, right? Messi is the greatest, of course. But I wanted to vote for Julián. Heh..” pic.twitter.com/yHXHSy54Pt
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 17, 2023
ലൂയിസ് എൻറിക്കെയുടെ സ്ഥാനത്തേക്കാണ് ഇപ്പോൾ ഫുവന്റെ പരിശീലകനായി കൊണ്ട് എത്തിയിരിക്കുന്നത്.ഈ മാസം യൂറോ യോഗ്യതയിൽ രണ്ടു മത്സരങ്ങളാണ് സ്പെയിൻ കളിക്കുക.നോർവേ,സ്കോട്ട്ലാൻഡ് എന്നിവരാണ് സ്പെയിനിന്റെ എതിരാളികൾ.ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.