എന്ത്‌കൊണ്ടാണ് സഹ താരം കരീം ബെൻസീമയെ ഒഴിവാക്കി ലയണൽ മെസ്സിക്ക് വോട്ട് ചെയ്തത് ? വിശദീകരണവുമായി ഡേവിഡ് അലബ

ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ സഹ താരം കരീം ബെൻസെമയെക്കാൾ മികച്ച കളിക്കാരനായി ഓസ്ട്രിയൻ താരം ഡേവിഡ് അലബ വിട്ട ചെയ്തത് ലയണൽ മെസ്സിക്കായിരുന്നു.വോട്ടിംഗ് റിസൾട്ട് പുറത്ത് വന്നതിനു പിന്നാലെ റയൽ മാഡ്രിഡ് ആരാധകർ അദ്ദേഹത്തിനെതിരെ കൂട്ട ആക്രമണം അഴിവിടുകയും ചെയ്തിരുന്നു.ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ദേശീയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും വോട്ടു ചെയ്യാൻ അവസരമുണ്ടെന്നിരിക്കെ ഓസ്ട്രിയൻ ടീമിന്റെ നായകനായ താരം ചെയ്‌ത വോട്ടാണ് ആരാധകരുടെ രോഷത്തിനു കാരണമായിരിക്കുന്നത്.

“ഓസ്ട്രിയൻ ദേശീയ ടീം ഈ അവാർഡിനായി വോട്ട് ചെയ്യുന്നത് ഞാൻ മാത്രമല്ല, ഒരു ടീമെന്ന നിലയിലാണ്. ടീം കൗൺസിലിലെ എല്ലാവർക്കും വോട്ടുചെയ്യാൻ കഴിയും, അങ്ങനെയാണ് അത് തീരുമാനിച്ചത്, ”ഓസ്ട്രിയ ക്യാപ്റ്റൻ അലബ ട്വീറ്റ് ചെയ്തു.ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച മെസ്സി അവാർഡിന് അർഹനായി, ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തും ലോകകപ്പ് നഷ്‌ടമായ ഫ്രഞ്ച് താരം ബെൻസെമ മൂന്നാം സ്ഥാനത്തുമാണ്.

“എല്ലാവർക്കും അറിയാം, പ്രത്യേകിച്ച് കരീമിന്, ഞാൻ അവനെയും അവന്റെ പ്രകടനങ്ങളെയും എത്രമാത്രം അഭിനന്ദിക്കുന്നു,എന്നെ സംബന്ധിച്ചിടത്തോളം അവൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അത് ഇപ്പോഴും അങ്ങനെതന്നെയാണ്. സംശയമില്ല” അലബ ട്വീറ്റ് ചെയ്തു.മറ്റൊരു റയൽ മാഡ്രിഡ് താരവും ക്രൊയേഷ്യയുടെ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച്, ബെൻസെമയെ ഒന്നാമതും മെസ്സിയെ രണ്ടാമതുമാക്കി.

അർജന്റീനയുടെ ക്യാപ്റ്റൻ എന്ന നിലയിൽ മെസ്സിയുടെ വോട്ട് ഒരു പാരീസ് സെന്റ് ജെർമെയ്ൻ ടീമിലെ ഒരു സഹതാരം നെയ്മറിനും മറ്റൊന്ന് എംബാപ്പെക്കുമാണ് നൽകിയത്.മുൻ പിഎസ്ജി താരം തിയാഗോ സിൽവ ക്യാപ്റ്റനായ ബ്രസീൽ ആദ്യം നെയ്മറിനും തൊട്ടുപിന്നാലെ മെസിക്കും വോട്ട് ചെയ്തു.ടോട്ടൻഹാമിന്റെ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് എംബാപ്പെക്കും ബെൻസീമക്കും മെസിക്കും വോട്ട് ചെയ്തു.