എന്തുകൊണ്ട് ആൽവരസിനെ ഉപയോഗപ്പെടുത്തുന്നില്ല? പെപ്പിന് നേരെ വിരൽ ചൂണ്ടി അഗ്വേറോ

ചാമ്പ്യൻസ് ലീഗിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിലെ ആദ്യ ലെഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും കൈകൊടുത്ത് പിരിഞ്ഞിരുന്നു.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ നിലയിൽ പിരിഞ്ഞത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിന് ആദ്യം ലീഡ് നേടിക്കൊടുത്തത്.

എന്നാൽ അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി സമനില ഗോൾ നേടുകയായിരുന്നു.കെവിൻ ഡി ബ്രൂയിനയായിരുന്നു സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടിയത്.സിറ്റിക്ക് വേണ്ടി സ്ട്രൈക്കർ റോളിൽ പതിവുപോലെ സൂപ്പർതാരം ഹാലന്റായിരുന്നു കളിച്ചിരുന്നത്.എന്നാൽ വേണ്ട രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഗോളുകളോ അസിസ്റ്റുകളോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.

അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിനെ ഉപയോഗപ്പെടുത്താൻ ഈ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള തയ്യാറായിരുന്നില്ല.സമീപകാലത്ത് മികച്ച രൂപത്തിൽ സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിക്കുന്ന താരമാണ് ഹൂലിയൻ.എന്തുകൊണ്ടാണ് അദ്ദേഹത്തെ പെപ് ഉപയോഗപ്പെടുത്താത്തത് എന്ന ചോദ്യം മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ സെർജിയോ അഗ്വേറോ ഉന്നയിച്ചിട്ടുണ്ട്.

‘എന്തുകൊണ്ടാണ് പെപ് ഹൂലിയൻ ആൽവരസിനെ ഉപയോഗപ്പെടുത്താത്തത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.ഞാൻ അത്ഭുതപ്പെട്ടുപോയി.പക്ഷേ നമുക്കറിയാം അത് പെപ് ആണ്.അദ്ദേഹം ആർക്കും വാക്കൊന്നും നൽകിയിട്ടില്ല.ഞാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ എങ്കിൽ എല്ലാ മത്സരത്തിലും ഹൂലിയൻ ആൽവരസിനെ കളിപ്പിക്കുമായിരുന്നു.കാരണം അദ്ദേഹം ആക്ടീവായി നിൽക്കേണ്ടത് നമ്മുടെ ആവശ്യകതയാണ്.അദ്ദേഹത്തിന്റെ പക്കൽ ഒരു സ്പാർക്ക് ഉണ്ട് ‘ഇതാണ് സെർജിയോ അഗ്വേറോ ലൈവിൽ പറഞ്ഞിട്ടുള്ളത്.

ഹാലന്റിന്റെ സാന്നിധ്യം കൊണ്ട് ഹൂലിയൻ ആൽവരസിന് ഈ സീസണിൽ അവസരങ്ങൾ കുറവാണെങ്കിലും കിട്ടുന്ന അവസരങ്ങളെല്ലാം മുതലെടുക്കുവാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരം 8 ഗോളുകൾ നേടിയിട്ടുണ്ട്.മാത്രമല്ല മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ച എല്ലാ കോമ്പറ്റീഷനുകളിലും ഗോൾ കണ്ടെത്താൻ ഈ അർജന്റൈൻ സൂപ്പർതാരത്തിന് സാധിച്ചിട്ടുണ്ട്.

Rate this post