ലയണൽ മെസ്സിയുടെ പിൻഗാമിയാകാൻ പൗലോ ഡിബാലയ്ക്ക് കഴിയാത്തത് എന്തുകൊണ്ടെന്ന് അർജന്റീന ഇതിഹാസം മരിയോ കെംപസ്
ഒരിക്കൽ അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിയുടെ പിൻഗാമിയായി പൗലോ ഡിബാലയെ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ താരത്തിന് ഒരിക്കലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. അവസരങ്ങളുടെ അഭാവവും ഡിബാലക്ക് വിനയായി മാറുകയും ചെയ്തു. എന്നാൽ ആ റോൾ നിറവേറ്റുന്നതിന് AS റോമ താരത്തിന് തന്റെ ഒരു പ്രധാന സ്വഭാവം മാറ്റേണ്ടതുണ്ടെന്ന് മരിയോ കെംപെസ് വിശ്വസിക്കുന്നു.
1978-ലെ ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് ലാ ആൽബിസെലെസ്റ്റെയ്ക്ക് വേണ്ടി മെസ്സിയുടെ പങ്ക് അനുകരിക്കണമെങ്കിൽ ഡിബാലയ്ക്ക് തന്റെ കഴിവുകളിൽ കൂടുതൽ ആത്മവിശ്വാസം വേണമെന്നും കൂട്ടിച്ചേർത്തു.മെസ്സിയുടെ വേവ് ലെങ്തുമായി പൊരുത്തപ്പെടാൻ പല കളിക്കാർക്കും കഴിയാത്തതിനാൽ അദ്ദേഹത്തിനൊപ്പം കളിക്കുന്നത് പലപ്പോഴും സങ്കീർണ്ണമാകുമെന്ന് കെംപെസ് ടിഎൻടി സ്‌പോർട്‌സിനോട് പറഞ്ഞു.
“താനൊരു ബുദ്ധിമാനായ കളിക്കാരനാണെന്നും , വ്യത്യസ്തനാണെന്നും കളിക്കാനുള്ള കഴിവും മികച്ച കാഴ്ചപ്പാടും ഉണ്ടെന്നും വിശ്വസിക്കുന്നത് വരെ, മെസ്സിയുടെ പിൻഗാമിയാകാൻ ഡിബാലക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല, മെസ്സിക്കൊപ്പം കളിക്കുന്നത് ഒരേ സമയം സങ്കീർണ്ണവും മനോഹരവുമാണ്. മറഡോണയെപ്പോലെ, അവർ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്കറിയില്ല “കെംപെസ് കൂട്ടിച്ചേർത്തു.
Paulo Dybala was once considered Lionel Messi's heir in the Argentina national team. However, Mario Kempes believes the AS Roma star needs to change a major trait of his to fulfill that role. https://t.co/I9o7klKQBd
— Sportskeeda Football (@skworldfootball) February 18, 2023
ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.മെസ്സിക്ക് പകരക്കാരനായി പൗലോ ഡിബാലയെ പലപ്പോഴും പരിഗണിക്കപ്പെടുമ്പോൾ, മുൻ യുവന്റസ് താരം അർജന്റീനയ്ക്ക് വേണ്ടി 36 മത്സരങ്ങൾ മാത്രമാണ് കളിച്ചത്, മൂന്നു ഗോളുകൾ മാത്രമാണ് നേടിയത്.29-ാം വയസ്സിൽ ഡിബാല തന്റെ കരിയറിന്റെ പ്രധാന വർഷങ്ങളിലാണ്. അതിനാൽ, എത്രയും വേഗം ദേശീയ ടീമിലേക്ക് അദ്ദേഹം ചുവടുവെക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.