എന്ത്‌കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പുറത്തിരുത്തിയത് ? |Cristiano Ronaldo

ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ഡെർബി പോരാട്ടത്തിൽ സിറ്റി മ്മൂന്നിനെതിരെ ആറു ഗോളുകൾക്ക് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരനായും ടെൻ ഹാഗ് കളത്തിലിറക്കിയില്ല.എർലിംഗ് ഹാലൻഡിന്റെയും ഫിൽ ഫോഡന്റെയും ഹാട്രിക്കുകളുടെ ബലത്തിലായിരുന്നു സിറ്റിയുടെ ജയം.

ആഗസ്ത് 22 ന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തിനിരങ്ങൊയ ആന്റണി മാർഷ്യൽ യൂണൈറ്റഡിനായി ഇരട്ട ഗോളുകൾ നേടി.കൃത്യം ഒരു വർഷത്തിനുള്ളിൽ യുണൈറ്റഡിന് വേണ്ടിയുള്ള ആദ്യ ഗോളുകളാണ് മാർഷ്യൽ നേടിയത്. പോർച്ചുഗൽ താരത്തെക്കാൾ ഡച്ച് പരിശീലകൻ ഫ്രഞ്ച് ഫോർവാഡിനാണ് മുൻഗണന നൽകിയത്.ടെൻ ഹാഗ് തനിക്ക് ലഭ്യമായ അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകളും ഉപയോഗിച്ചെങ്കിലും റൊണാൾഡോ ബെഞ്ചിൽ തന്നെ തുടർന്നു. ഇന്നലത്തെ തോൽവിയോടെ ടെൻ ഹാഗിന്റെ തുടർച്ചയായ നാല് പ്രീമിയർ ലീഗ് വിജയങ്ങളുടെ ഓട്ടം അവസാനിപ്പിച്ചു.

യുണൈറ്റഡിന്റെ കനത്ത തോൽവിക്ക് വിശ്വാസമില്ലായ്മയാണ് കാരണമെന്ന് ടെൻ ഹാഗ് അഭിപ്രയപെട്ടു . ഈ സീസണിന്റെ തുടക്കത്തിൽ ലിവർപൂളിനും ആഴ്സണലിനും എതിരായ വിജയങ്ങളിൽ തങ്ങൾ കാണിച്ച അതേ സ്വഭാവം തന്റെ കളിക്കാർ കാണിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.”ഞങ്ങൾ അവരെ കളിക്കാൻ അനുവദിച്ചു,പന്ത് കൈവശം വച്ചപ്പോൾ ഞങ്ങൾക്ക് മുന്നേറാൻ വേണ്ടത്ര ധൈര്യമില്ലായിരുന്നു, ഞങ്ങൾ തന്ത്രപരമായ പിഴവുകൾ വരുത്തി, അതോടെ അവർ ഗോളുകൾ നേടി ” ടെൻ ഹാഗ് പറഞ്ഞു.

“കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഞങ്ങൾ മൈതാനത്ത് മികച്ച മനോഭാവം കൊണ്ടുവന്നു, ശക്തമായ വിശ്വാസവും ബോധ്യവും ഞങ്ങളിൽ ഉണ്ടായിരുന്നു , ഞങ്ങൾ എതിരാളികൾക്ക് പ്രശ്‌നങ്ങൾ കൊണ്ടുവന്നു. ഇന്ന് നേരെ മറിച്ചായിരുന്നു.ഞങ്ങൾക്ക് തിരിച്ചടികളുണ്ട്, അതിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ഈ മത്സരത്തിലെ അപാകതകൾ പരിഹരിച്ച് ഞങ്ങൾ മുന്നോട്ട് പോകുകയും അടുത്ത ഗെയിമിലേക്ക് തുടരുകയും വേണം” പരിശീലകൻ പറഞ്ഞു.

“ക്രിസ്റ്റ്യാനോയുടെ വലിയ കരിയറിലെ ബഹുമാനം കാരണം കൊണ്ട് ഞാൻ ടീമിലേക്ക് കൊണ്ടുവരില്ല.മറ്റൊരു കാര്യം എനിക്ക് ആന്റണി മാർഷലിനെ കൊണ്ടുവരാൻ കഴിയുന്നത് വലിയ നേട്ടമാണ് ,കാരണം അദ്ദേഹത്തിന് കളിക്കാൻ മിനിറ്റുകൾ ആവശ്യമാണ്, പക്ഷേ അത് അങ്ങനെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”ടെൻ ഹാഗ് പറഞ്ഞു.

Rate this post