എസി മിലാനായി ഒരു മത്സരം പോലും കളിക്കാതെ യുവ താരത്തെ അർജന്റീന ടീമിലേക്ക് തെരഞ്ഞെടുത്തതിന്റെ കാരണമെന്താണ് ? |Marco Pellegrino |Argentina
കഴിഞ്ഞു പോയ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അര്ജന്റീന ക്ലബ് അത്ലറ്റിക്കോ പ്ലാറ്റെൻസിൽ നിന്നും യുവ പ്രതിരോധ താരം മാർക്കോ പെല്ലെഗ്രിനോയെ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ സ്വന്തമാക്കിയത്.2002-ൽ ബ്യൂണസ് ഐറിസിൽ ജനിച്ച താരം മിലാന് വേണ്ടി ഇതുവരെ ഒരു മത്സരത്തിൽ പോലും കളിച്ചിട്ടില്ല.
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പരിശീലകൻ ലയണൽ സ്കെലോണി യുവ താരത്തെ അര്ജന്റീന ടീമിലേക്ക് വിളിച്ചിരിക്കുകയാണ്.മാറ്റിയോ ഗബ്ബിയ വിയ്യ റയലിലേക്ക് പോയതിനു പിന്നാലെയാണ് മാർക്കോ പെല്ലെഗ്രിനോയെ എസി മിലാൻ സൈൻ ചെയ്തത്.ഏകദേശം 3-5 മില്യൺ യൂറോ മുടക്കിയാണ് അർജന്റീനിയൻ സെന്റര് ബാക്കിനെ ഇറ്റാലിയൻ വമ്പന്മാർ സ്വന്തമാക്കിയത്.
21-കാരൻ ഇതുവരെ റോസോനേരിക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും അർജന്റീന അദ്ദേഹത്തെ ടീമിലേക്ക് വിളിച്ചത് ഒരു പ്രത്യേക കാരണം കൊണ്ടാണ്.ഗസറ്റ ഡെല്ലോ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തതുപോലെ ഇറ്റലിക്ക് വേണ്ടി കളിക്കാൻ അർഹനായതിനാലാണ് താരത്തെ സ്കെലോണി ടീമിലേക്ക് തെരഞ്ഞെടുത്തത്. പ്ലാറ്റെൻസിലുള്ള സമയത്ത് പെല്ലെഗ്രിനോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ യൂറോപ്പിൽ നിന്നുള്ള പല ക്ലബ്ബുകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അവസാനം മിലാൻ ആയിരുന്നു അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കിയത്.2002 ജൂലൈ 18 ന് ബ്യൂണോ അയേഴ്സിൽ ജനിച്ച പെല്ലെഗ്രിനോയ്ക്ക് അർജന്റീനിയൻ പാസ്‌പോർട്ടിനൊപ്പം മാതാപിതാക്കളുടെ മുത്തച്ഛനിൽ നിന്ന് ഇറ്റാലിയൻ പൗരത്വവും ഉണ്ട്.