വെള്ളിയാഴ്ച കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ എലിമിനേറ്റർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും. മത്സരത്തിനായി കഠിന പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന ലെഗ് മത്സരത്തിൽ ഹൈദെരാബാദിനെതിരെ മികച്ച വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
എന്നാൽ പ്രധാന കളിക്കാരുടെ പരിക്കുകൾ ലീഗിന്റെ രണ്ടാം പകുതിയിൽ ടീമിന്റെ താളം തെറ്റിക്കുകയും തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. പ്ലെ മേക്കർ അഡ്രിയാൻ ലൂണയുടെ പരിക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ ഏറെ ബുദ്ധിമുട്ടിച്ചത്.പരിക്കേറ്റു പുറത്തു പോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമായിരുന്നു അഡ്രിയാൻ ലൂണ. ലൂണ സീസൺ മുഴുവൻ പുറത്തിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പ്ലേ ഓഫ് ആയപ്പോഴേക്കും താരം ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചു വന്നിട്ടുണ്ട്.
അവസാന മത്സരത്തിൽ ലീഗിലെ ടോപ് സ്കോററായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് പരിക്ക് മൂലം കളിച്ചിരുന്നില്ല. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ദിമി പ്ലെ ഓഫിനായി ടീമിനൊപ്പം ഒഡിഷയിലേക്ക് യാത്ര ചെയ്യും എന്നാണ്. ദിമി പ്ലേ ഓഫിൽ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ് എന്ന് നേരത്തെ പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിരുന്നു. അദ്ദേഹം കളിക്കാനുള്ള സാധ്യത സജീവമായി നിലനിൽക്കുന്നുണ്ട്. അത്പോലെ തന്നെ ഫിറ്റ്നസ്സിലേക്ക് മടങ്ങിയെത്തുന്ന ലൂണയും പ്ലെ ഓഫിൽ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലൂണയും ദിമിയും പ്ലെ ഓഫിൽ കളിക്കും എന്ന വിശ്വാസത്തിലാണ് ആരാധകരുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ ഈ കാര്യത്തിൽ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.ലൂണയുടെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന ഊർജ്ജം ചെറുതല്ല. ടീമിന്റെ നായകനെന്ന നിലയിലും ഏറ്റവും പ്രധാനപ്പെട്ട താരമെന്ന നിലയിലും ലൂണ ടീമിന് വലിയ സംഭാവനകൾ നൽകുന്ന താരമാണ്.
ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിച്ചത് ദിമിയുടെ ഗോളുകളാണ്. അത്കൊണ്ട് തന്നെ ഇരു താരങ്ങളും കളിക്കാൻ ഇറങ്ങുന്നത് ബ്ലാസ്റ്റേഴ്സിന്റെ സെമി സാദ്ധ്യതകൾ വലിയ രീതിയിൽ വർധിപ്പിക്കും. ലൂണ – ദിമി കൂട്ടുകെട്ട് വീണ്ടും ബ്ലാസ്റ്റേഴ്സിൽ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇരുവർക്കുമൊപ്പം ഫെഡോർ കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് കൂടുതൽകരുത്താർജ്ജിക്.