ഗോവ വിടുന്ന അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ ?
2021 -2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആൽവരോ വാസ്‌ക്കസ്. ആ സീസണിൽ ക്ലബ്ബിനുവേണ്ടി എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ സ്പാനിഷ് താരത്തിന് സാധിച്ചിരുന്നു 2022 – 2023 സീസണിലും ആല്‍വാരൊ വാസ്‌ക്വെസ് തുടരുന്നത് കാണാന്‍ മഞ്ഞപ്പട ആരാധകര്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍, രണ്ട് വര്‍ഷ കരാറില്‍ എഫ് സി ഗോവയിലേക്ക് ആല്‍വാരൊ വാസ്‌ക്വെസ് ചേക്കേറുക ആയിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്സിലെ ആ മികവ് ഗോവയിൽ പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 17 മത്സരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് കളിച്ച അദ്ദേഹം കേവലം ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.മൂന്ന് ഗോളിന് അസിസ്റ്റ് നടത്തി. ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഇറങ്ങാന്‍ സാധിച്ചത്. അതാകട്ടെ വെറും 19 മിനിറ്റ് മാത്രമായിരുന്നു കളത്തില്‍ ഉണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ അദ്ദേഹം ഗോവ വിടുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ ക്ലബ്ബിലേക്ക് തിരികെയെത്താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് വസ്‌ക്വസ്.അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ച സ്ഥിതിക്ക് ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ മടങ്ങിയെത്തും എന്നുള്ള പ്രതീക്ഷകൾ ചിലർക്കുണ്ട്. 2021 -22 സീസണിൽ ആല്‍വാരൊ വാസ്‌ക്വെസും അര്‍ജന്റീനക്കാരനായ ജോര്‍ജ് പെരേര ഡിയസും ചേര്‍ന്നുള്ള ജോഡിയുടെ കരുത്തിൽ ഐ എസ് എല്‍ ഫൈനലില്‍ വരെ ബ്ലാസ്റ്റേഴ്‌സ് എത്തി.
Alvaro Vázquez and FC Goa are likely to part ways this summer. The Spanish striker had joined the Gaurs on a 2-year-deal but has failed to make his mark!#FCG #ISL #Transfers #IFTWC #IndianFootball pic.twitter.com/RsdzilSLKc
— IFTWC – Indian Football (@IFTWC) April 25, 2023
ഗ്രീക്ക് – ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ് ആയ അപ്പൊസ്‌തൊലസ് ജിയാനു കേരള ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസണിൽ ഉണ്ടാകില്ല എന്നുറപ്പാണ്. അത്കൊണ്ട് തന്നെ പുതിയൊരു വിദേശ സ്‌ട്രൈക്കറിനായുള്ള തിരച്ചിലിലാണ് ബ്ലാസ്റ്റേഴ്‌സ്.മറ്റൊരു സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമാന്റകോസിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര ആല്‍വാരൊ വാസ്‌ക്വെസ് – ദിമിത്രിയോസ് ഡയമാന്റകോസ് ഇവർ രണ്ടു പേരും നയിക്കുമോ എന്ന് കാത്തിരുന്നു കാണാം.