ബ്രസീലിനെ കളിപഠിപ്പിക്കാൻ ആഞ്ചലോട്ടി വരുമോ? ഒടുവിൽ മനസ്സ് തുറന്ന് ബ്രസീൽ ഫുട്ബോൾ തലവൻ

ലോകഫുട്ബാളിലെ കരുത്തരായ ടീമാണ് ബ്രസീൽ. എന്നാൽ ബ്രസീലിനെ സംബന്ധിച്ച് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു സ്ഥിരപരിശീലകനില്ലാ എന്നുള്ളതാണ്. ഖത്തർ ലോകകപ്പിന് ശേഷം ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ ലക്ഷ്യമിടുന്നത് നിലവിൽ റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആഞ്ചോലോട്ടിയെ പരിശീലകനായി എത്തിക്കാനാണ്.

എന്നാൽ ബ്രസീലിനെ പരിശീലിപ്പിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് ആഞ്ചലോട്ടി ഇത് വരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. റയൽ മാഡ്രിഡിൽ ഈ സീസൺ പൂർത്തിയാക്കിയ ശേഷം ആഞ്ചലോട്ടി ബ്രസീലിന്റെ ഓഫർ സ്വീകരിക്കുമെന്നാണ് സിബിഎഫും ബ്രസീൽ ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാൽ ആഞ്ചലോട്ടിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ ഒരു ഉത്തരം ലഭിക്കാത്തത് ഇപ്പോഴും സിബിഎഫിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അടുത്ത കോപ്പ അമേരിക്കയ്ക്കും ലോകകപ്പിനുമായുള്ള ടീമിനെ ഇപ്പോഴേ ഒരുക്കേണ്ടതുണ്ട്.അതിന് പുതിയ പരിശീലകന് കൃത്യമായ സമയം ലഭിക്കേണ്ടതുണ്ട്.അതിനാൽ ആഞ്ചലോട്ടിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ ഉത്തരം ലഭിക്കാത്ത സാഹചര്യത്തിൽ സിബിഎഫ് ഒരു അവസാന നിലപാടിൽ എത്തിയിരിക്കുകയാണ്.

മെയ്‌ 25 വരെ ആഞ്ചലോട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കാമെന്നാണ്. സിബിഎഫ് പ്രസിഡന്റ്‌ എഡ്നാൽഡ് റോഡ്രിഗസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ്‌ 25 ന് ശേഷവും ആഞ്ചലോട്ടിയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ മറ്റ്‌ പരിശീലകരെ പരിഗണിക്കുമെന്നാണ് സിബിഎഫ് നൽകുന്ന സൂചന. ഫെർൻഡാണ്ടോ ദിനിസ്‌, ജോർഹെ ജീസസ്, എബൽ ഫെരേര എന്നിവരാണ് ആഞ്ചലോട്ടിക്ക് ശേഷം സിബിഎഫിന്റെ പരിഗണയിൽ ഉള്ളത്.

Rate this post