2024ൽ ബ്രസീൽ പരിശീലനാവുമോ ? : അപ്‌ഡേറ്റ് നൽകി കാർലോ ആൻസലോട്ടി |Carlo Ancelotti

നിലവിലെ സീസണിന്റെ അവസാനത്തിൽ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ക്ലബ് വിടുമെന്ന ഊഹാപോഹങ്ങൾ ശക്തി പ്രാപിക്കുകയാണ്.64 കാരനായ ഇറ്റാലിയൻ പരിശീലകൻ ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകനാവാനുള്ള ഒരുക്കത്തിലാണ്.

എന്നാൽ ഇപ്പോൾ ലാ ലിഗയിലെ ജോലിയിൽ താൻ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ആൻസലോട്ടി പറഞ്ഞു.ചരിത്രത്തിലാദ്യമായി ഒരു വിദേശ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുകയാണ് ബ്രസീൽ. ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് പെപ് ഗാർഡിയോളയുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടായിരുന്നു. റേഡിയോ 1 ന് നൽകിയ അഭിമുഖത്തിൽ, തനിക്ക് ബ്രസീലുമായി ഇതിനകം കരാറുണ്ടെന്ന റിപ്പോർട്ടുകൾ ആൻസെലോട്ടി നിഷേധിച്ചു.

“ബ്രസീലുമായുള്ള കരാർ? ഇതെല്ലാം കിംവദന്തികൾ ആണ്.റയൽ മാഡ്രിഡിൽ എനിക്ക് കാര്യങ്ങൾ മികച്ചതായാണ് പോവുന്നത്”റയൽ മാഡ്രിഡ് കോച്ച് പറഞ്ഞു.“ഞങ്ങൾ ഞങ്ങളുടെ സീസൺ മികച്ച രീതിയിൽ ആരംഭിച്ചു, അതേ തലത്തിൽ തന്നെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ആൻസലോട്ടി റേഡിയോ 1 നോട് പറഞ്ഞു.

ലോസ് ബ്ലാങ്കോസുമായുള്ള തന്റെ മാനേജർ ജീവിതത്തിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം ആൻസലോട്ടി മുമ്പ് പ്രകടിപ്പിച്ചിരുന്നു.ഈ സീസണിന്റെ അവസാനത്തോടെ അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ മാനേജരായി ചുമതലയേൽക്കുമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

3/5 - (2 votes)