യുവേഫ ചാമ്പ്യൻസ് ലീഗിള്ള ബയേൺ മ്യൂണിക്കിനോട് പരാജയപെട്ട് അവസാന പതിനാറിൽ പുറത്തായിരിക്കുകയാണ് പിഎസ്ജി.അവസാന ഏഴ് സീസണുകളിൽ അഞ്ചാം തവണയും അവസാന 16 ഘട്ടത്തിൽ പിഎസ്ജി പുറത്തായിരിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഫ്രഞ്ച് ക്ലബിന് സാധിച്ചില്ല.
ഇന്നലെ ബയേണിനെതിരെ ഇറങ്ങുമ്പോൾ പിഎസ്ജി യുടെ പ്രതീക്ഷകൾ മുഴുവൻ ലയണൽ മെസ്സിയിലായിരുന്നു, എന്നാൽ 35 കാരന് ഇന്നലത്തെ മത്സരത്തിൽ വലയ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.പിഎസ്‌ജിയുടെ മുൻ താരം എറിക് മാക്‌സിം ചൗപോ-മോട്ടിംഗും സെർജ് ഗ്നാബ്രിയും രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ബയേൺ 2-0 ത്തിന് വിജയം നേടുകയായിരുന്നു.”ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിയെ ഞങ്ങൾ അവസാനമായി കാണുന്നത് ഇത് ആയിരിക്കും” എന്ന് ലിവർപൂൾ ഇതിഹാസം കാരഗർ സിബിഎസ് സ്‌പോർട്‌സിനോട് പറഞ്ഞു.
എന്നാൽ മെസ്സി അടുത്ത സീസണിലും ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് പലരും പ്രതികരിച്ചു.2022 ലോകകപ്പ് ജേതാവിന്റെ പിഎസ്ജി കരാർ വേനൽക്കാലത്ത് അവസാനിക്കും എന്നാൽ തന്റെ ഭാവിയെക്കുറിച്ചോ കരാർ നീട്ടുന്നന്തിനെക്കുറിച്ചോ മെസ്സി ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഇന്നലത്തെ മത്സരത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ (178), ഇക്കർ കാസില്ല (176) എന്നിവരെ പിന്തുടർന്ന് 150 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആരംഭിക്കുന്ന ഒരേയൊരു കളിക്കാരനായി മെസ്സി . ബാഴ്‌സലോണയ്‌ക്കൊപ്പം മെസ്സി നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. ബാഴ്സലോണ വിട്ട് പിഎസ്ജിയുമായുള്ള രണ്ട് സീസണുകളിലും 16-ാം റൗണ്ടിൽ പുറത്തായി.
2015 ലാണ് ലയണൽ മെസ്സി അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.2016 ലും 2017 ലും2019 ലും 2022 ലും മെസ്സി ബാലൺ ഡി ഓർ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് നേടാനായില്ല എന്നത് വലിയ കുറവാണ്. ഈ സീസണോടെ ഫ്രഞ്ച് ക്ലബ്ബിൽ കരാർ അവസാനിക്കുന്ന മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കാറാനുള്ള സാധ്യത വളരെ കൂടുതലാണ്.എംഎൽസ് ക്ലബ്ബുകളും ബാഴ്സലോണയും സൗദി പ്രൊ ലീഗ് ടീമുമെല്ലാം മെസ്സിയുടെ ഒപ്പിനായി കാത്തിരിക്കുകായണ്. അടുത്ത സീസൺ വരുമ്പോൾ മെസ്സിക്ക് 36 വയസ്സ് തികയും.ഇന്നലത്തെ തോൽവിയോടെ മെസ്സി തന്റെ ഭാവിയയ്ക്കുറിച്ച് ഒരു തീരുമാനം എടുക്കുമെന്നുറപ്പാണ്.