ലയണൽ മെസ്സിയും നെയ്മറും ഇൻ്റർ മിയാമിയിൽ വീണ്ടും ഒരുമിക്കുമോ ? | Neymar | Lionel Messi

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തൻ്റെ മുൻ ബാഴ്‌സലോണ പാരീസ് സെൻ്റ് ജെർമെയ്‌ൻ സഹതാരം ലയണൽ മെസ്സിയുമായി ഇൻ്റർ മിയാമിയിൽ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടു.നെയ്മറിൻ്റെ മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർ നിലവിൽ ഇൻ്റർ മിയാമി ടീമിൻ്റെ ഭാഗമാണ്.

ബാഴ്‌സലോണയിലും പിഎസ്‌ജിയിലും നെയ്‌മറും മെസ്സിയും തമ്മിലുള്ള കോമ്പിനേഷൻ തികച്ചും മാരകമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.സൗത്ത് അമേരിക്കൻ ജോഡികൾ ലാ ലിഗ, ലീഗ് 1, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഒരുമിച്ച് നേടിയിട്ടുണ്ട്.നെയ്മർ നിലവിൽ സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലിനായാണ് ബൂട്ട് കെട്ടുന്നത്.മെസ്സി മേജർ ലീഗ് സോക്കർ (MLS) ടീമായ ഇൻ്റർ മിയാമിയെ പ്രതിനിധീകരിക്കുന്നു. 2023 സമ്മറിൽ മെസ്സി പിഎസ്ജി വിട്ടതോടെ അവരുടെ ഓൺ-ഫീൽഡ് അസോസിയേഷൻ അവസാനിച്ചു.ബാഴ്‌സലോണയിൽ കളിച്ചപ്പോൾ, നെയ്‌മറിനും ലയണൽ മെസ്സിക്കും 2015-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞു.

2020 ഓഗസ്റ്റിൽ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് നേടാനുള്ള അവസരം നെയ്‌മറിന് ലഭിച്ചു, എന്നാൽ PSG ബയേൺ മ്യൂണിക്കിനോട് ഒരു ഗോളിന് തോറ്റു.അടുത്ത കാലത്തായി നെയ്മർ മെസ്സിയുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും അമേരിക്കയിൽ എത്തുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നിരുന്നു.“ഞങ്ങൾ വളരെ അകലെയാണ്, പക്ഷേ ഞങ്ങൾ സംസാരിക്കുന്നു, ഞങ്ങൾ ഒരുപാട് സംസാരിക്കുന്നു. ഇന്നലെയും അദ്ദേഹം എനിക്ക് ഒരു സന്ദേശം അയച്ചു, പക്ഷേ ഞങ്ങൾ സന്തോഷത്തിലാണ്, ഞങ്ങൾ പരസ്പരം സന്തോഷിക്കുന്നു. ഞങ്ങൾ ഇവിടെയും വിജയിച്ചപ്പോൾ അദ്ദേഹം എനിക്ക് ഒരു സന്ദേശം അയച്ചു. ഞാൻ അവനോട് സംസാരിച്ചു, അവൻ ഒരു മികച്ച ആളാണ്,ഒരു ആരാധന പാത്രം എന്നതിലുപരി, അവൻ എനിക്കുള്ള ഒരു സുഹൃത്താണ്, ഞങ്ങൾ ഒരുപാട് സംസാരിക്കും” നെയ്മർ പറഞ്ഞു.

കഴിഞ്ഞ വർഷം അൽ-ഹിലാലിനൊപ്പം ചേർന്ന നെയ്മറിന് ഇതുവരെ സൗദി പ്രോ ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. പരിക്കു മൂലം അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് നേടാൻ സാധിച്ചത്.

Rate this post