പെറുവിനെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ ? |Lionel Messi
കഴിഞ്ഞ കുറച്ചു നാളുകളായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പരിക്കുമായി മല്ലിടുകയായിരുന്നു. 36 കാരന് ക്ലബിന്റെയും ദേശീയ ടീമിന്റെയും നിരവധി മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു, മെസ്സിയുടെ അഭാവത്തിൽ തുടർച്ചയായ മത്സരങ്ങൾ പരാജയപ്പെട്ട ഇന്റർ മയാമി MLS പ്ലേ ഓഫ് കാണാതെ പുറത്ത് പോവുകയും ചെയ്തു.ജൂലൈയിലാണ് മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത്.
3-4 ദിവസത്തെ ഇടവേളകളിൽ അദ്ദേഹത്തിന് കളിക്കളത്തിൽ ഇറങ്ങേണ്ടി വന്നു. 36 കാരനായ മെസ്സി ക്ഷീണം വരുമെന്ന് ഉറപ്പായിരുന്നു.കഴിഞ്ഞ മാസം അവരുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ഗോൾ നേടിയെങ്കിലും മുഴുവൻ സമയം കളിക്കാൻ സാധിച്ചില്ല.പരിക്കേറ്റതിനാൽ ബൊളീവിയക്കെതിരായ അവരുടെ രണ്ടാം മത്സരത്തിൽ പങ്കെടുക്കാനായില്ല. പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും മയമിക്ക് വേണ്ടി കളിച്ചിരുന്നില്ല.
പരാഗ്വേയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 53-ാം മിനിറ്റിൽ ആണ് മെസ്സി ഇറങ്ങിയത്.മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മെസ്സിയുടെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു . ഒക്ടോബർ 18 ന് ബുധനാഴ്ച നടക്കുന്ന വേൾഡ് കപ്പ് ക്വാളിഫയേഴ്‌സിൽ അർജന്റീനക്ക് പെറുവാണ് എതിരാളികൾ.മത്സരം നടക്കുന്നത് എസ്റ്റേഡിയോ നാസിണൽ ഡീ ലിമ എന്ന സ്റ്റേഡിയത്തിൽ വെച്ചാണ്.
#LionelMessi Injury Update: Will #Messi Play Against #Peru?https://t.co/Q0Q5Vt20WU
— Sportsmanor (@sports_manor) October 14, 2023
പെറുവുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ ഫുൾടൈം കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല. “ഞങ്ങൾ അടുത്ത കുറച്ച് ദിവസങ്ങളിൽ സംസാരിക്കും. മെസ്സി പെറുവിനെതിരെ കളിക്കാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല. കഴിഞ്ഞ മത്സരത്തിൽ മെസ്സിക്ക് സാധാരണയേക്കാൾ കൂടുതൽ സമയം കളിക്കാൻ നൽകുന്നത് അപകടമാണെന്ന് ഞാൻ കരുതി” അർജന്റീന മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു.
🚨 "Lionel Messi will travel to Peru with the team 🇦🇷" via @gastonedul pic.twitter.com/MXOvV4BTYS
— bando (@vintage_kaka) October 13, 2023
ആ നിലയ്ക്ക് മെസ്സി പെറുവിനെതിരെ കളി തുടങ്ങാൻ പാകത്തിൽ എത്താൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.മെസ്സിയുടെ ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു.
Full time!
— Claudio (@ClaudioFutbol) October 13, 2023
🇦🇷 Argentina 1 🆚 0 Paraguay 🇵🇾
Otamendi’s 3rd-minute goal enough as Argentina & Lionel Messi win against Paraguay, last goal conceded was v France in the WC Final
The Albiceleste plays Peru next.#ArgentinaNT #Messi pic.twitter.com/28XV34ojum