ലയണൽ മെസ്സി പാരിസിൽ തുടരുമോ? 35 കാരൻ ആദ്യത്തെ ഓഫർ നൽകി പിഎസ്ജി |Lionel Messi

ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സിയുടെ ശ്രദ്ധ മുഴുവൻ ഖത്തർ വേൾഡ് കപ്പിലായിരിക്കും എന്ന് വ്യകത്മാക്കിയെങ്കിലും പാരീസ് സെന്റ് ജെർമെയ്ൻ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുകയാണ്.

അടുത്ത വർഷം തങ്ങളുടെ ഇതിഹാസത്തെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ തീവ്രശ്രമത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾക്കിടയിൽ പാരീസിയൻ ക്ലബ് മെസ്സിയുടെ ക്യാമ്പിന് ഒരു ഓഫർ നൽകി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. ബാഴ്‌സലോണയ്‌ക്കായി കളിക്കുമ്പോൾ താൻ പ്രകടിപ്പിച്ച മിടുക്ക് ആവർത്തിക്കുന്നതിൽ കഴിഞ്ഞ സീസണിൽ ലയണൽ മെസ്സി പരാജയപ്പെട്ടതിന് ശേഷം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ലീഗ് 1 ചാമ്പ്യൻമാർക്കായി 2022-23 കാമ്പെയ്‌നിൽ മികച്ച പ്രകടനത്തോടെ മെസ്സി വിമർശകരെ നിശബ്ദരാക്കി.

35-കാരൻ PSG-യ്‌ക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും അഞ്ച് ഗോളുകൾ നേടുക മാത്രമല്ല, വിശ്വസനീയവും സ്ഥിരതയുള്ളതുമായ പ്ലേ മേക്കർ എന്ന നിലയിൽ കഴിഞ്ഞ സീസണിൽ താൻ നിർത്തിയ ഇടത്ത് നിന്ന് മുന്നേറുകയും അവരുടെ നിലവിലുള്ള കാമ്പെയ്‌നിൽ എട്ട് അസിസ്റ്റുകൾ നേടുകയും ചെയ്തു.മെസ്സിയുടെ നിലവിലെ ഫോമിൽ ഈ സീസണിനപ്പുറം പാർക്ക് ഡെസ് പ്രിൻസസിൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിനെ നിലനിർത്തുന്നത് പരിഗണിക്കാൻ PSGയെ പ്രേരിപ്പിച്ചതായി തോന്നുന്നു. സ്പാനിഷ് പത്രപ്രവർത്തകൻ മനു കരേനോയുടെ അഭിപ്രായത്തിൽ, മെസ്സിക്ക് PSG-ൽ നിന്ന് ഒരു എക്സ്റ്റൻഷൻ ഓഫർ ഉണ്ട്, ഒരു വർഷത്തെ ഡീലും രണ്ടാം വർഷത്തേക്ക് പ്രതിവർഷം 30 ദശലക്ഷം യൂറോ എന്ന ഓപ്‌ഷനും.

പക്ഷേ കാര്യങ്ങൾ എല്ലാം ലിയോ മെസ്സിയുടെ കൈകളിലാണ്.തീരുമാനമെടുക്കേണ്ടത് അദ്ദേഹം മാത്രമാണ്.പിഎസ്ജിയിൽ തുടരണോ ബാഴ്സയിലേക്ക് പോവണോ എന്നുള്ളത് മെസ്സിക്ക് തന്നെ തീരുമാനിക്കാം. പക്ഷേ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് മെസ്സി ചിന്തിക്കാൻ പോലും ആരംഭിക്കുകയുള്ളൂ.കഴിഞ്ഞ വർഷം ലാ ലിഗ വമ്പൻമാരിൽ നിന്ന് ഞെട്ടിക്കുന്ന ട്രാൻസ്ഫെറിലൂടെയാണ് മെസ്സി പാരിസിലെത്തിയത്.മെസ്സിയുമായുള്ള ബന്ധം നന്നാക്കാൻ തീവ്രമായി ശ്രമിക്കുന്ന ബാഴ്‌സലോണയെ ഇത് തളർച്ചയിലേക്ക് നയിക്കും.

അർജന്റീനിയൻ താരത്തിന് വഴിയൊരുക്കുന്നതിനായി കറ്റാലൻ ക്ലബ് അവരുടെ വേതന ബിൽ 150 ദശലക്ഷം പൗണ്ട് കൂടി കുറയ്ക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.മെസിയെ തിരികെ കൊണ്ടുവരുന്നത് സാമ്പത്തികമായി ‘സാധ്യമാകുമെന്ന്’ പറഞ്ഞ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് എഡ്വേർഡ് റോമിയു അടുത്തിടെ നടത്തിയ പ്രസ്താവന ബാഴ്‌സലോണ ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്.

Rate this post