ലയണൽ മെസ്സിയുടെ അഭാവം MLS ലെ ഇന്റർ മിയാമിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടിയാകുമോ ? |Lionel Messi

മേജർ ലീഗ് സോക്കർ (MLS) ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗുകളുടെ ഏറ്റവും താഴെയായി തളർന്നിരുന്ന ഇന്റർ മയാമിക്ക് പുതു ജീവൻ നൽകിയപോലെയായിരുന്നു ലയണൽ മെസ്സിയുടെ വരവ്. അവസാന 11 മത്സരങ്ങളിൽ തോൽവി അറിയാത്ത ഇന്റർ മയാമിക്ക് ലീഗ് കപ്പ് നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചു.ഇന്റർ മിയാമി നിലവിൽ MLS കിരീടം ലക്ഷ്യമിടുന്നില്ലെങ്കിലും മെസ്സിയുടെ സൈനിംഗ് തീർച്ചയായും അവരുടെ പ്ലേ ഓഫ് സ്ഥാനം നേടാനുള്ള സാധ്യത വർദ്ധിപ്പിച്ചു.

അവരുടെ സമീപകാല പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്റർ മിയാമി ഒരു പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാൻ തയ്യാറാണ്. MLS സ്റ്റാൻഡിംഗിൽ അവർ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ഡിസി യുണൈറ്റഡിന് എട്ട് പോയിന്റിന് പിന്നിലാണ് അവരുള്ളത്. ഇന്റർ മിയാമിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മെസ്സിയുടെ അഭാവം തിരിച്ചടിയാവും. അര്ജന്റീന ടീമിൽ മെസ്സി ഉൾപ്പെട്ടതിനാൽ ഒരു മത്സരത്തിലെങ്കിലും സൂപ്പർതാരത്തിന്റെ സേവനം ഇന്റർ മിയാമിക്ക് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ മാസം നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി അർജന്റീനയെ നയിക്കും. സെപ്തംബർ 13ന് ബൊളീവിയക്കെതിരെയാണ് അർജന്റീനയുടെ രണ്ടാം യോഗ്യതാ മത്സരം നടക്കുന്നത്.

ഈ വാരാന്ത്യത്തിൽ സ്പോർട്ടിംഗ് കൻസാസ് സിറ്റിയുമായുള്ള MLS മീറ്റിംഗിൽ മെസ്സി ഇല്ലാതെയാണ് ഇന്റർ മിയാമി കളിക്കുക. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് സെപ്തംബർ 17 ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരായ ഇന്റർ മിയാമിയുടെ MLS മത്സരത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മെസ്സി കളിക്കാനുള്ള സാധ്യതകൾ അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചിരിക്കും.”കൻസാസ് സിറ്റിക്കെതിരെ സാധ്യമായ ഏറ്റവും മികച്ച പ്രകടനം ഒരുമിച്ച് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും. പോകുന്ന കളിക്കാർ ആരോഗ്യത്തോടെയും സുഖത്തോടെയും തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”മെസ്സിയുടെ അഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്റർ മിയാമി ഹെഡ് കോച്ച് ജെറാർഡോ “ടാറ്റ” മാർട്ടിനോ പറഞ്ഞു.

ലയണൽ മെസ്സിയുടെ അസാന്നിധ്യം ഇന്റർ മിയാമിക്ക് വലിയ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഇന്റർ മിയാമിയുടെ സമീപകാല പ്രകടനത്തിൽ 36-കാരന്റെ സ്വാധീനം അചിന്തനീയമാണ്.ഈ ഞായറാഴ്ച കൻസാസ് സിറ്റിക്കെതിരായ ഹോം മത്സരത്തിനുള്ള ടീമിൽ ലയണൽ മെസ്സിയെ കൂടാതെ, ഇന്റർ മിയാമിയിൽ സെർഹി ക്രിവ്‌ത്‌സോവ്, റോബർട്ട് ടെയ്‌ലർ, ജോസഫ് മാർട്ടിനെസ്, ഡ്രേക്ക് കാലെൻഡർ, ബെഞ്ചമിൻ ക്രീംഷി, ഡേവിഡ് റൂയിസ്, ഡീഗോ ഗോമസ്, എഡിസൺ അസ്‌കോണ എന്നിവരുണ്ടാകില്ല. മെസ്സിയുടെ അഭാവത്തിൽ, ഇന്റർ മിയാമിയുടെ അറ്റാക്കിംഗ് യൂണിറ്റ് വൻതോതിൽ ആശ്രയിക്കുന്നത് ഫൗക്കുണ്ടോ ഫാരിയസിനെയും ലിയോനാർഡോ കാമ്പാനയെയും ആയിരിക്കും.ഉക്രേനിയൻ താരം സെർജി ക്രിവ്‌ത്‌സോവിന്റെ അഭാവം ഇന്റർ മിയാമി പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തും.

Rate this post