മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തുമോ? എരിവ് പകർന്ന് ലാപോർട്ടയുടെ പ്രസ്താവന! |Lionel Messi

സൂപ്പർ ലയണൽ മെസ്സിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.അടുത്ത സീസണിൽ ലയണൽ മെസ്സി എവിടെ കളിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.ലയണൽ മെസ്സി കരാർ പുതുക്കാത്തതിനാൽ നിരവധി റൂമറുകളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നത്.മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്നുള്ളത് ഇതിലൊരു റൂമറാണ്.

പക്ഷേ മെസ്സിക്ക് തിരിച്ചെത്തൽ അസാധ്യമാണ് എന്നുള്ളതും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.ഏതായാലും ലയണൽ മെസ്സിയെക്കുറിച്ച് ഒരിക്കൽ കൂടി ബാഴ്സയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട സംസാരിച്ചിട്ടുണ്ട്.ബാഴ്സയുടെ വാതിലുകൾ മുന്നിൽ തുറന്നു കിടക്കുകയാണ് എന്നുള്ള കാര്യം ലയണൽ മെസ്സിക്ക് അറിയാം എന്നാണ് ലാപോർട്ട ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

‘ബാഴ്സയുടെ വാതിലുകൾ തുറന്നു കിടക്കുകയാണ് എന്നുള്ളത് ലയണൽ മെസ്സിക്ക് തന്നെ അറിയാം.നമുക്ക് അത് നോക്കിക്കാണാം.മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി എനിക്ക് കൂടുതൽ വഴികൾ കണ്ടെത്തേണ്ടതുണ്ട്. മെസ്സി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ്.ബാഴ്സലോണ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരം മെസ്സിയാണ്.

പക്ഷേ ഞാൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ എപ്പോഴും ജാഗരൂകനായിരിക്കണം. കാരണം ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജി താരമാണ്.നാം അതിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങളുടെ ഭാഗമാണ് മെസ്സി എന്നുള്ളത് അദ്ദേഹത്തിന് തന്നെ അറിയാം.ഞാൻ പ്രസിഡണ്ട് ആയ സമയത്ത് എനിക്ക് ഒരു ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കേണ്ടി വന്നു.അക്കാര്യത്തിൽ ഞാൻ ഹാപ്പി അല്ല ‘ലാപോർട്ട തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.

ബാഴ്സ പ്രസിഡന്റിന്റെ ഈ പ്രസ്താവന യഥാർത്ഥത്തിൽ ഈ റൂമറുകൾക്ക് എരിവ് പകരുന്നതാണ്.ലയണൽ മെസ്സിയും ബാഴ്സയും തമ്മിലുള്ള റിലേഷൻഷിപ്പ് മെച്ചപ്പെടുത്തും എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.അതിനർത്ഥം മെസ്സിയെ കൺവിൻസ് ചെയ്ത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ്.പക്ഷേ ബാഴ്സയുടെ സാമ്പത്തിക സ്ഥിതി അതിന് എത്രത്തോളം അനുവദിക്കും എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യചിഹ്നം.

5/5 - (1 vote)