അടുത്ത 10 വർഷം കളിക്കാനാവുമോ? വിരമിക്കൽ സൂചന നൽകി റൊണാൾഡോ | Cristiano Ronaldo
ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിലാണ് ഫുട്ബോൾ കളിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞ ക്രിസ്ത്യാനോ റൊണാൾഡോ 39 വയസ്സ് തികയാൻ ഒരുങ്ങവേ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിക്കുന്നത്.
സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ വിരമിക്കൽ എന്നാവും എന്നറിയാനുള്ള ആകാംക്ഷ ആരാധകരിൽ ഉണ്ട്. ഗ്ലോബ് സോക്കർ അവാർഡിന് ചടങ്ങിനിടെ റൊണാൾഡോയുടെ ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി വളരെ രസകരമായിരുന്നു. ചിലപ്പോൾ അടുത്ത 10 വർഷത്തിനുള്ളിൽ താൻ വിരമിച്ചേക്കും എന്നാണ് റൊണാൾഡോ പറഞ്ഞത്.
“സത്യം പറഞ്ഞാൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ല, എനിക്ക് കളി നിർത്താൻ തോന്നുന്ന സമയം വരെ കളിക്കും. പക്ഷേ എന്റെ ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ ഉടനെ ഉണ്ടാകും, ഉടനെ എന്ന് ഉദേശിച്ചാൽ ചിലപ്പോൾ 10 വർഷമോ അതിൽ കൂടുതലോ (ചിരിച്ചുകൊണ്ട് തമാശ പറഞ്ഞതാണെന്ന് റൊണാൾഡോ പറയുന്നു). പക്ഷെ അടുത്ത പത്ത് വർഷത്തിനുള്ളിൽ വിരമിച്ചേക്കാം.” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo on his retirement: “Maybe in 10 years”. 😄🇵🇹 pic.twitter.com/nm45E5tNrO
— Fabrizio Romano (@FabrizioRomano) January 19, 2024
ആധുനിക ഫുട്ബോളിനെ ഏറെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. അടുത്ത ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിൽ കൂടി തന്റെ കരിയറിൽ പൂർത്തിയാക്കാനാവാതെ പോയ ഫിഫ വേൾഡ് കപ്പിന്റെ കിരീടം നേടാൻ ആവുമെന്ന് പ്രതീക്ഷയിലാണ് നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോ തുടരുന്നത്. ഒരുപക്ഷെ അടുത്ത ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചേക്കാം.