ഇവാൻ വുകൊമാനോവിച്ചിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും നിലപാട് അധികൃതരുടെ കണ്ണ് തുറപ്പിക്കുമോ ? |Kerala Blasters

ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ അധികസമയത്ത് ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി വിവാദ ഫ്രീകിക്ക് ഗോൾ നേടിയതിനെത്തുടർന്ന് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പിച്ചിൽ നിന്ന് കൂട്ട വാക്കൗട്ട് നടത്തിയപ്പോൾ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ അഭൂതപൂർവമായ ദൃശ്യങ്ങൾ കണ്ടു.

റഫറി ക്രിസ്റ്റൽ ജോണിനെതിരെയും ഗോൾ അനുവദിച്ചതിനെതീരെയും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോച്ച് വുകൊമാനോവിച്ച് സ്വന്തം കളിക്കാരെ കൂട്ടി മൈതാനത്ത് നിന്നും മാർച്ച് ചെയ്തു.നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുകൂട്ടർക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതിന് ശേഷം എക്സ്ട്രാ ടൈമിൽ ആറ് മിനിറ്റിനുള്ളിൽ മാത്രമാണ് ഇതെല്ലാം സംഭവിച്ചത്. വിവാദ സംഭവത്തിനു ശേഷം ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പിച്ചിൽ നിന്ന് ഇറങ്ങിപോകണമായിരുന്നോ ?തീർച്ചയായും, ആ 24 മിനിറ്റിനുള്ളിൽ കളിക്കാർക്ക് തിരിച്ചുവരാൻ ശ്രമിക്കാമായിരുന്നു.

സെർബിയൻ തന്ത്രജ്ഞന്റെ ആവേശകരമായ തീരുമാനത്തെ ഫുട്ബോൾ രംഗത്തെ പല പ്രമുഖരും വിമർശിച്ചിട്ടുണ്ടെങ്കിലും അത് നിമിഷത്തിന്റെ ചൂടിലായിരുന്നുവെന്ന് ആർക്കും മനസ്സിലാകും.മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ കളി പുനരാരംഭിക്കാൻ തലപര്യം പ്രകടിപ്പിച്ചിരുന്നതായിറിപോർട്ടുകൾ ഉണ്ടായിരുന്നു.95-ാം മിനിറ്റിൽ വിബിൻ മോഹനൻ പെനാൽറ്റി ബോക്‌സിന് മുന്നിൽ സുനിൽ ഛേത്രിയെ ഫൗൾ ചെയ്തപ്പോഴാണ് റഫറി ബിഎഫ്‌സിക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ അടിച്ചത് ആണ് വിവാദമായത്.

എന്നാൽ റഫറി കിക്കെടുക്കാൻ അനുവദിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ഛേത്രി പറഞു. ഫ്രീകിക്ക് ഛേത്രിയോട് ഏറ്റവും അടുത്തത് ലൂണയായിരുന്നു, തീർച്ചയായും 10 യാർഡ് അകലെയല്ല. അതിനാൽ, നിയമമനുസരിച്ച്, റഫറി ഒരു റീടേക്കിനായി വിസിൽ ചെയ്യണമായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ചെയ്ത കാര്യം തന്റെ 22 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ ഇതുവരെ കാണാത്ത കാര്യമാണെന്നും എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയില്ല. ജയിച്ചതിലും സെമിയിൽ എത്തിയതിലും താൻ സന്തോഷവാൻ ആണെന്നും സുനിൽ ഛേത്രി പറഞ്ഞു.

റഫറിയോട് ചോദിച്ചാണ് ഫ്രീകിക്ക് എടുത്തതെന്നും റഫറി പറയാതെ താൻ എങ്ങനെ കിക്കെടുക്കുമെന്നും ഛേത്രി പറഞ്ഞു.2008-ൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ മെസ്സിയുടെ പെട്ടെന്നുള്ള ഷോട്ടായാലും, 2004-ൽ ചെൽസിക്കെതിരെ തിയറി ഹെൻറിയുടെ ഫ്രീകിക്ക് ആയാലും, ലോക ഫുട്‌ബോളിൽ ഇത്തരം സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇന്നലത്തെ വിവാദത്തിന് ശേഷം ലീഗിലെ റഫറിയിംഗ് തലത്തിലേക്ക് ഒരിക്കൽ കൂടി വിരൽ ചൂണ്ടണം.

കഴിഞ്ഞ മാസം ചെന്നൈയിൻ എഫ്‌സി കോച്ച് തോമസ് ബ്രഡാറിക് ഒഡീഷക്കെതിരെയുള്ള മത്സരത്തിന് ശേഷം റഫറിക്കെതിരെ വിമര്ശനം ഉന്നയിച്ചിരുന്നു.പിന്നീട് മുംബൈ സിറ്റി എഫ്‌സി v/s ഹൈദരാബാദ് എഫ്‌സി മത്സരതിലും റഫറിയുടെ മോശം തീരുമാനം ഉണ്ടായിരുന്നു.ഈ രണ്ട് സംഭവങ്ങളും കഴിഞ്ഞ ഒരു മാസത്തിനിടെയാണ്. വർഷങ്ങളായി ഐ‌എസ്‌എല്ലിൽ റഫറിയിംഗ് സ്ഥിരമായി താഴെയാണ്. ഇത് ലീഗ് ഭാരവാഹികൾ ഗൗരവമായി കാണേണ്ട കാര്യമാണ്.ഇവാൻ വുകൊമാനോവിച്ചിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും നിലപാട് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവരെ നിർബന്ധിക്കുമോ? എന്ന ചോദ്യം അധികൃതരുടെ മുന്നിലുണ്ട്.

Rate this post