ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, വമ്പന്മാർ പുതിയ താരങ്ങളെ വാങ്ങിക്കൂട്ടുന്നു.

യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ ട്രാൻസ്ഫർ വിൻഡോ ഇന്ന് അവസാനിക്കുകയാണ്. വമ്പൻ ക്ലബ്ബുകൾ പല പൊസിഷനുകളിലും താരങ്ങളെ എത്തിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രീമിയർ ലീഗ്, ലാലിഗ,ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ്, സിരി എ എന്നീ പ്രമുഖ ലീഗുകളിൽ സെപ്റ്റംബർ ഒന്നാം തീയതിയാണ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുക. പ്രീമിയർ ലീഗിലും ഫ്രഞ്ച് ലീഗിലും ജൂലൈ 10നാണ് ട്രാൻസ്ഫർ വിൻഡോ തുറന്നത്, മറ്റു ലീഗുകളിൽ ജൂലൈ ഒന്നിന് തന്നെ തുറന്നിരുന്നു.

യൂറോപ്പിന് വെല്ലുവിളി ഉയർത്തിയ സൗദി പ്രൊ ലീഗിന്റെ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ ഇരുപതാം തീയതിയാണ് അവസാനിക്കുക, അതുകൊണ്ടുതന്നെ യൂറോപ്പിൽ നിന്ന് ഇനിയുള്ള ദിവസങ്ങളിലും വലിയ ട്രാൻസ്ഫറുകൾ സൗദി അറേബ്യ നടത്തിയേക്കാം. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിട്ടും മൂന്നാഴ്ചയോളം സൗദി ക്ലബ്ബ്കൾക്ക് സൈൻ ചെയ്യാനുള്ള അവസരമുള്ളത് പല ക്ലബ്ബ് മാനേജർമാരും വിമർശനം ഉന്നയിച്ചിട്ടുണ്ട്.

തങ്ങളുടെ താരങ്ങൾ ഇനിയും കൊഴിഞ്ഞുപോയേക്കാമെന്ന ഭയം ലിവർപൂൾ പരിശീലകൻ ക്ലോപ്പ് അടക്കമുള്ള പ്രമുഖ പരിശീലകർ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. സൗദിയുടെ വമ്പൻ ഓഫറിൽ പ്രധാന താരങ്ങൾ പോയിക്കഴിഞ്ഞാൽ ആ പൊസിഷനിലേക്ക് മറ്റൊരു താരത്തെ അടുത്ത ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആവുന്നത് വരേക്കും സ്വന്തമാക്കാൻ പറ്റില്ല എന്നതാണ് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളും പരിശീലകരും ഉയർത്തുന്ന ആശങ്ക.

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് ബാഴ്സലോണ ചില വലിയ ട്രാൻസ്ഫറുകൾ നടത്തുമെന്ന് ക്ലബ്ബ് പ്രസിഡണ്ട് പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്ന് രണ്ടു താരങ്ങളെ കൂടി ക്ലബ്ബിലേക്ക് എത്തിക്കാനുള്ള സാധ്യതകൾ യൂറോപ്പ്യൻ മാധ്യമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടോട്ടൻഹാമിൽ നിന്നും മുൻ റയൽ മാഡ്രിഡ് താരമായ സർജിയോ റിഗിലോണിനെ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

5/5 - (1 vote)