അതിശയകരമായ ഫ്രീ കിക്കിലൂടെ ലോക ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ഫ്ലുമിനെൻസ് താരം|Léo Fernandez
ബ്രസീലിയൻ ലീഗിൽ ഇന്നലെ നടന്ന ഫ്ലുമിനെൻസും ക്രൂസെയ്‌റോയും തമ്മിൽ നടന്ന വാശിയേറിയ മത്സരം ഒരു ഗോളിൻെറ പേരിലാണ് അറിയപ്പെട്ടത്. മത്സരത്തിൽ ഒരു ഗോളിന്റെ വിജയം ഫ്ലുമിനെൻസ് നേടിയിരുന്നു.67-ാം മിനിറ്റിൽ പകരക്കാരനായ ലിയോ ഫെർണാണ്ടസ് എടുത്ത അത്ഭുതകരമായ ഫ്രീകിക്ക് ഗോളാണ് ഫ്ലുമിനെൻസിന് വിജയം നേടിക്കൊടുത്തത്.
ലിയോ ഫെർണാണ്ടസ് ഈ സീസണിൽ 11 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, ഉറുഗ്വേയിൽ നിന്നുള്ള 24 കാരനായ ലിഗ MX ലെ ടോലൂക്കയിൽ നിന്ന് ലോണിലാണ് ബ്രസീലിയൻ ക്ലബ്ബിലെത്തിയത്.താരമെടുത്ത ഫ്രീകിക്ക് വളഞ്ഞ് പുളഞ്ഞ് ക്രൂസീറോയുടെ ഗോൾകീപ്പർ റാഫേലിനെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.ആ വണ്ടർ ഗോൾ ഗോളും റിയോ ഡി ജനീറോ ടീമിന് മൂന്ന് പോയിന്റ് നേടിക്കൊടുത്തു .
വിജയത്തോടെ ഫ്ലുമിനെൻസ് ലീഗിൽ നാലാം സ്ഥാനത്തെത്തി, ക്രൂസീറോ 11-ാം സ്ഥാനത്തേക്ക് വീണു.ലിയോ ഫെർണാണ്ടസ് മെക്സിക്കോയിലേക്ക് പോകുന്നതിന് മുമ്പ് ഉറുഗ്വേയിലെ ഫെനിക്സിൽ തന്റെ കരിയർ ആരംഭിച്ചു.ടൈഗ്രെസ് ,യൂണിവേഴ്സിഡാഡ് ഡി ചിലി എന്നി ക്ലബ്ബുകളിൽ കളിച്ചതിന് ശേഷം ടൊലൂക്കയിലെത്തി.
Léo Fernandez with a ridiculous freekick to put Diniz’s Fluminense ahead.
— All Things Brasil™ 🇧🇷 (@SelecaoTalk) September 21, 2023
2008 Cristiano Ronaldo would be proud.
pic.twitter.com/v8kcryBPEQ
2023 മുതൽ അദ്ദേഹം ഫ്ലുമിനെൻസിനായി ലോണിൽ കളിക്കുകയാണ് അറ്റാക്കിങ് മിഡ്ഫീൽഡർ . ഫെർണാണ്ടസ് യൂത്ത് തലത്തിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിനായി കളിച്ചിട്ടില്ല.
LEO FERNANDEZ. DE FALTA. NO MARACANÃ. pic.twitter.com/Nkx2nhUl74
— Fluminense F.C. (@FluminenseFC) September 21, 2023