❝ലോകകപ്പും ബാലൺ ഡി ഓറും ചാമ്പ്യൻസ് ലീഗും നേടിയ 8 ഇതിഹാസ താരങ്ങൾ❞

ഒരു ഫൂട്ബോളറെ സംബന്ധിച്ച്‌ ഏറ്റവും വലിയ സ്വപ്നമായിരിക്കും വേൾഡ് കപ്പ് നേടുക എന്നത്.എന്നാൽ പല വലിയ താരങ്ങൾക്കും വേൾഡ് കപ്പ് എന്നത് സ്വപ്നമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുപോലെ വേൾഡ് കപ്പ് നേടിയിട്ടും ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേട സാധിക്കാത്ത ധാരാളം താരങ്ങളുണ്ട്.അതേസമയം വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും നേടിയിട്ടും ലോക ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡായ ബാലൺ ഡി ഓർ നേടാൻ സാധിക്കാത്ത താരങ്ങളുമുണ്ട്.എന്നാൽ ഇത് മൂന്നും നേടിയ വളരെ കുറച്ചു താരങ്ങളാണുള്ളത് അവർ ആരാണെന്നു പരിശോധിക്കാം.

സർ ബോബി ചാൾട്ടൺ – ഇംഗ്ലീഷ് ഫുട്ബോൾ കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളാണ് സർ ബോബി ചാൾട്ടൺ. 1966 ലെ ഇംഗ്ലണ്ടിനെ വേൾഡ് കപ്പ് നേടികൊടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും ആ വർഷം തന്നെ ബാലൺ ഡി ഓർ തേടിയത്തുകയും ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം 1968 ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തു.

ജെർഡ് മുള്ളർ -1970 ലെ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കായി 10 ഗോളുകൾ നേടിയതിന് ശേഷം മുള്ളർ തന്റെ ആദ്യ ബാലൺ ഡി ഓർ നേടി. 1974 ൽ ജർമ്മനി വേൾഡ് കപ്പ് നേടിയപ്പോൾ നാലു ഗോളുകൾ മുള്ളർ നേടി.1974-1976 കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ബയേൺ മ്യൂണിക്കിനൊപ്പം നേടി.

ഫ്രാൻസ് ബെക്കൻബാവർ– ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കുന്ന താരമാണ് ഫ്രാൻസ് ബെക്കൻബാവർ. 1974 ൽ ജര്മനിക്കൊപ്പം വേൾഡ് കപ്പ് നേടിയ ബെക്കൻബാവർ 1972 ,76 ലും ബാലൺ ഡി ഓർ നേടി. മുള്ളാർക്കൊപ്പം 1974-1976 കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ബയേൺ മ്യൂണിക്കിനൊപ്പം നേടി.

പോളോ റോസി -മാച്ച് ഫിക്സിംഗ് അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 1980 ൽ റോസിക്ക് രണ്ട് വർഷത്തെ വിലക്കിനു ശേഷം ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ റോസ്സി 1982 ആറു ഗോളുകൾ നേടി ഇറ്റലിയെ വേൾഡ് കപ്പ് ചാമ്പ്യന്മാരാക്കി. ആ വർഷം ബാലൺ ഡി ഓർ നേടിയ റോസ്സി മൂന്ന് വർഷത്തിന് ശേഷം യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടി.

സിനദിൻ സിദാൻ -1998 എന്നത് സിദാനെ സംബന്ധിച്ച്‌ അതിശയകരമായ ഒരു വർഷമായിരുന്നു.യുവന്റസിനൊപ്പം സെറി എയും ചാമ്പ്യൻസ് ലീഗിൽ റണ്ണറപ്പായി ഫിനിഷ് ചെയ്യുകയും ഫ്രാൻസുമായി ലോകകപ്പും ബാലൺ ഡി ഓർ നേടുകയും ചെയ്തു. 2002 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ലെവർകുസനെ അസാധാരണമായ വോളിയിലൂടെ കിരീടം നേടുകയും ചെയ്തു.

റിവാൾഡോ– ബാഴ്‌സലോണയിലെ അവിശ്വസനീയമായ പ്രകടനം റിവാൾഡോക്ക്‌ 1999 ൽ ബാലൺ ഡി ഓർ നേടിക്കൊടുത്തു. 2002 ൽ ബ്രസീലിനൊപ്പം വേൾഡ് കപ്പും 2003 ൽ എ സി മിലാനൊപ്പം ചാമ്പ്യൻസ് ലീഗും നേടി.

റൊണാൾഡീഞ്ഞോ– 2002 ൽ ബ്രസീലിനൊപ്പം വേൾഡ് കപ്പും, 2005 ൽ ബാലൺ ഡി ഓർ 2006 ൽ ബാഴ്സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടി.

കാക-വെറും 20 വയസ്സുള്ള കാക 2002 ൽ ലോകകപ്പ് നേടിയ ബ്രസീലിന്റെ ഭാഗമായിരുന്നു. 2007 ൽ എ സി മിലാണ്‌ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത കാക്ക ആ വർഷം തന്നെ ബാലൺ ഡി ഓർ നേടി. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ബ്രസീലിയനുമായി.

Rate this post