ലോകകപ്പ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയായിരുന്നു, പക്ഷെ ബാലൺ ഡി ഓറിനെ കുറിച്ച് ചിന്തിക്കുന്നില്ല |Lionel Messi

കഴിഞ്ഞ സീസൺ ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ചതാണെന്ന് വിശേഷിപ്പിക്കേണ്ടി വരും.കഴിഞ്ഞ 12 മാസങ്ങളിൽ, ലോകകപ്പ്, ടൂർണമെന്റിലെ ഗോൾഡൻ ബോൾ എന്നിവ നേടിയ അദ്ദേഹം കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ 51 ഗോളുകളുടെ സംഭാവനകൾ (30 ഗോളുകൾ, 21 അസിസ്റ്റ്) നേടിയിട്ടുണ്ട്.

ഈ സീസണിൽ തന്റെ പുതിയ ക്ലബ് ഇന്റർ മിയാമിക്ക് വേണ്ടി ലീഗ് കപ്പിൽ ഒമ്പത് ഗോളുകൾ നേടി മെസ്സി മിന്നുന്ന ഫോമിലാണ്. 2023 ലെ ക്ലബ്ബിന്റെയും ടൂർണമെന്റിലെയും ഗോൾ സ്‌കോറിംഗ് ചാർട്ടുകളിൽ മുന്നിലാണ് 36 കാരൻ.മികച്ച ഫോമിനിടയിലും ബാലൺ ഡി ഓർ നേടുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് 36 കാരനായ മെസ്സി പറഞ്ഞു.ഇതുവരെ ഏഴ് തവണയാണ് മെസ്സി അഭിമാന പുരസ്‌കാരം നേടിയയിട്ടുള്ളത്.”ഇത് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനമാണ്, കാരണം ഇത് ഒരു വലിയ അംഗീകാരമാണ്. പക്ഷെ ഞാൻ അതിനെ കുറിച്ച് അധികം ചിന്തിക്കുന്നില്ല.ഒരു ടീമെന്ന നിലയിൽ ട്രോഫികൾ നേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം” മെസ്സി പറഞ്ഞു.

“എന്റെ കരിയറിൽ അത്തരം ട്രോഫികൾ ലഭിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു, നഷ്ടപ്പെട്ട ഒരേയൊരു കാര്യം ലോകകപ്പ് നേടുക എന്നതാണ്. അതുകൊണ്ട് ആ ട്രോഫിയെക്കുറിച്ച് ഞാൻ അധികം ചിന്തിക്കുന്നില്ല” മെസ്സി കൂട്ടിച്ചേർത്തു. “അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്, ഇപ്പോൾ ഞാൻ ഈ നിമിഷം ആസ്വദിക്കുകയാണ്, ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല.എന്റെ കരിയറിൽ ഞാൻ നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും ഞാൻ നേടിയിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം പി‌എസ്‌ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ഇന്റർ മിയാമിയിൽ ചേർന്ന മെസ്സി ലീഗ് കപ്പിന്റെ ഫൈനലിലേക്ക് ടീമിനെ നയിച്ചു, അവിടെ നാഷ്‌വില്ലെ എഫ്‌സിയെ നേരിടും.

Rate this post