2022 ലെ വേൾഡ് കപ്പിന് ഇനി ഒരു വർഷം കൂടിയാണ് അവശേഷിക്കുന്നത്.2022-ലെ ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് അറബ് ലോകവുമായി ബന്ധപ്പെട്ട് തങ്ങൾക്കുണ്ടായേക്കാവുന്ന ചില മുൻവിധികൾ അവസാനിപ്പിക്കാൻ ലോകത്തിന് അവസരമുണ്ടെന്ന് ജിയാനി ഇൻഫാന്റിനോ ഞായറാഴ്ച പറഞ്ഞു.ദോഹയിൽ ഖത്തർ 2022 ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്ക് അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഫിഫ പ്രസിഡന്റ്.
“ഈ ലോകകപ്പ് ഖത്തറിൽ, മിഡിൽ ഈസ്റ്റിൽ, ഗൾഫിൽ നടക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. അറബ് ലോകത്തിനേറെയുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ വേൾഡ് കപ്പ് വലിയ മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു”.2022 നവംബറിൽ നടക്കുന്ന ലോകകപ്പിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് അനാച്ഛാദന ചടങ്ങിന് ശേഷം മുൻ ഫ്രാൻസ്, ഡെൻമാർക്ക്, കാമറൂൺ രാജ്യാന്തര താരങ്ങളായ മാർസൽ ഡെസൈലി, പീറ്റർ ഷ്മൈക്കൽ, സാമുവൽ എറ്റോ എന്നിവർ സംസാരിച്ചു.
2021 അവസാനത്തോടെ എട്ട് വേദികളിൽ ഏഴെണ്ണം ഉദ്ഘാടനം ചെയ്യും.ഫിഫ ലോകകപ്പ് ഖത്തർ 2022 ഫൈനലിന്റെ പശ്ചാത്തലമായ ലുസൈൽ സ്റ്റേഡിയം അടുത്ത വർഷം ആദ്യം തുറക്കും.അടുത്ത നവംബർ 21 ന് 60,000 കപ്പാസിറ്റിയുള്ള അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.ഇന്നുവരെ, ഖത്തർ 2022-ലേക്ക് 13 ടീമുകൾ യോഗ്യത നേടിയിട്ടുണ്ട് , അവയിൽ അർജന്റീന, ബെൽജിയം, ബ്രസീൽ, ക്രൊയേഷ്യ, ഡെൻമാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, ഖത്തർ (ആതിഥേയൻ), സെർബിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവ ഉൾപ്പെടുന്നു.
🏆 ¡COMENZÓ LA CUENTA REGRESIVA PARA EL MUNDIAL! 🇶🇦
— Telemundo Deportes (@TelemundoSports) November 21, 2021
🏁 Desde el #QatarGP de la #F1, el presidente de la FIFA, Gianni Infantino y el ex futbolista David Beckham, presentes en un acto promocional a un año del inicio ⚽
📺 Telemundo la casa de la Copa Mundial de la FIFA #Qatar2022 pic.twitter.com/pGZ7p0dzoW