അവൻ നെയ്മറെ പോലെയാണ്: റയൽ മാഡ്രിഡ് താരത്തെ പ്രശംസിച്ച് സാവി

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഇപ്പോൾ സ്പാനിഷ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സമയമാണ്.താരത്തിനെതിരെ വംശീയമായ അധിക്ഷേപങ്ങൾ സ്പെയിനിൽ നിന്നും ഉയർന്നത് വലിയ വിവാദമായിരുന്നു.മാത്രമല്ല ലാലിഗയിൽ ഏറ്റവും കൂടുതൽ ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് വിനീഷ്യസ്.എന്നാൽ അതിനെതിരെ റഫറിമാർ നടപടി എടുക്കുന്നില്ല എന്നുള്ളത് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു.

വിനീഷ്യസ് ജൂനിയർ ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിൽ കളിച്ചിരുന്നു.തുടർച്ചയായ അഞ്ച് മത്സരങ്ങളിലൊക്കെ ഗോൾ നേടിക്കൊണ്ട് അദ്ദേഹം തന്റെ മികവ് തെളിയിച്ചിരുന്നു.വേൾഡ് കപ്പിന് ശേഷം പ്രകടനത്തിൽ ഒരല്പം ഇടിവ് സംഭവിച്ചിരുന്നു.ഒരു ലീഗ് ഗോൾ മാത്രമാണ് അദ്ദേഹം വേൾഡ് കപ്പിന് ശേഷം നേടിയിട്ടുള്ളത്.എന്നിരുന്നാലും മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്.

ഇപ്പോൾ വിനീഷ്യസ് ജൂനിയറെ പ്രശംസിച്ചുകൊണ്ട് ബാഴ്സ പരിശീലകൻ സാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് നെയ്മറെ പോലെയാണ് വിനീഷ്യസ് ജൂനിയർ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കൂടാതെ റഫറിമാർ വിനീഷ്യസിനെ പ്രൊട്ടക്ട് ചെയ്യണമെന്നുള്ള കാര്യവും ബാഴ്സ പരിശീലകൻ സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.പുതിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്സ കോച്ച്.

‘വൺ ഓൺ വൺ സാഹചര്യങ്ങളിൽ വളരെ മികച്ച താരമാണ് വിനീഷ്യസ് ജൂനിയർ.അദ്ദേഹം നല്ല രീതിയിൽ ഡ്രിബിൾ ചെയ്യും.അതുകൊണ്ടുതന്നെ എതിരാളികൾ പതിവിൽ കൂടുതൽ ആക്രമണോത്സുകത കാണിക്കുകയും ചെയ്യും.നെയ്മറുടെ കാര്യത്തിലും ഇങ്ങനെയാണ്.നെയ്മറെ പോലെയാണ് വിനീഷ്യസ്.അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ കാര്യത്തിൽ റഫറിമാറും ലാലിഗയും അവരുടെ ജോലി കൃത്യമായും ചെയ്തിരിക്കണം’ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

വിനീഷ്യസിനെതിരെ നിരവധി ഗുരുതരമായ ഫൗളുകൾ ഉണ്ടായിട്ടും കൃത്യമായ നടപടികൾ എടുക്കാത്തത് വലിയ വിവാദമായിരുന്നു.പക്ഷേ കഴിഞ്ഞ മത്സരത്തിൽ വിനീഷ്യസിനെ മനപ്പൂർവ്വം വീഴ്ത്തിയതിന് വലൻസിയ താരം പൗളിസ്റ്റക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.ഈ സീസണിൽ മെസ്സിക്ക് പുറകിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ നടത്തിയ താരം കൂടിയാണ് വിനീഷ്യസ്.