❝അവന്റെ കഴിവുള്ള ഒരു കളിക്കാരനെ ഇതുവരെ കണ്ടിട്ടില്ല❞ : ബാഴ്‌സലോണ താരത്തെ നെയ്മറുമായി താരതമ്യം ചെയ്ത് സാവി |FC Barcelona
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ വിക്ടോറിയ പ്ലിസനെതിരെ 5-1 ന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. സൂപ്പർ താരം ലെവെൻഡോസ്‌കിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു ബാഴ്സയുടെ ജയം . മത്സര ശേഷം ക്ലബ് കോച്ച് സാവി ഉസ്മാൻ ഡെംബെലെയെ പിഎസ്ജി താരം നെയ്മറുമായി താരതമ്യപ്പെടുത്തി പ്രശംസിച്ചു.
സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ മികച്ച ഹാട്രിക്കിലൂടെ എല്ലാ ശ്രദ്ധ നേടിയെങ്കിലും 25 കാരനായ ഫ്രഞ്ച് വിംഗർ രണ്ട് അസിസ്റ്റുകളും നടത്തി മികച്ച പ്രകടനം പുറത്തെടുത്തു.”ഡെംബെലെ മികച്ച ഫോമിലാണ്. അവൻ സന്തോഷവാനാണ്, നന്നായി ആസ്വദിക്കുന്നു, അദ്ദേഹം എനിക്ക് വളരെ പ്രധാനമാണ്. അസിസ്റ്റുകൾ നൽകുന്നതോടൊപ്പം ഗോളുകൾ നേടുകയും ചെയ്യുന്നുണ്ട് .ഞങ്ങൾക്ക് ഇപ്പോഴും പ്രയോജനപ്പെടുന്ന കളിക്കാരനാണ് ഫ്രഞ്ച് താരം” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഉസ്മാൻ ഡെംബെലെയുടെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിക്കവേ, ബാഴ്‌സലോണ കോച്ച് സാവി പറഞ്ഞു.
“ഡെംബെലെ മികച്ച നെയ്‌മറിന്റെ അതേ നിലവാരത്തിലാണ്. ഇവിടെയുള്ള ആദ്യ വർഷങ്ങളിൽ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു,അദ്ദേഹത്തിന് മികച്ച കഴിവുകളുണ്ട്, തനിക്ക് സംഭവിക്കുന്ന എല്ലാത്തിനും അവൻ അർഹനാണ്. ഡെംബെലെയെ പോലെ ഇരുവശത്തേക്കും മുന്നേറാൻ കഴിയുന്ന ഒരു വിങ്ങർമാർ ലോകത്തിലില്ല.1v1 ഡ്രിബിൾ ചെയ്യാനുള്ള കഴിവുള്ള ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെയുള്ള കളിക്കാരെ അപൂർവമായി മാത്രമേ കാണുകയുള്ളു എന്നെ വിശ്വസിക്കൂ, അവൻ ഒരു അത്ഭുത കളിക്കാരനാണ്” സാവി ഫ്രഞ്ച് താരത്തെ പുകഴ്ത്തി.
Xavi: "I'm more than happy for Ousmane Dembélé. He's at the same level as the best Neymar when the Brazilian was here at Barça. Trust me, he's an incredible player". 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) September 7, 2022
It was almost over between Dembélé and Barça just 7 months ago… now, flying together. pic.twitter.com/tUIAeY9FxU
ഔസ്മാൻ ഡെംബെലെ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ പോളിഷ് ഇന്റർനാഷണൽ മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം UCL-ൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി. UCL-ലെ അദ്ദേഹത്തിന്റെ മറ്റ് ഹാട്രിക്കുകൾ ബയേൺ മ്യൂണിക്കിനും ബൊറൂസിയ ഡോർട്ട്മുണ്ടിനും ഒപ്പമാണ്.വിക്ടോറിയ പ്ലസനെതിരായ ബാഴ്‌സലോണയുടെ ആധിപത്യ വിജയത്തിന്റെ ഫലമായി, ഒരു മത്സരത്തിന് ശേഷം മൂന്ന് പോയിന്റുമായി അവർ തങ്ങളുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാമതെത്തി.
💭 The “Never Give Up/Never Back Down” mentality that Xavi has instilled in Dembele is paying off.
— Barça Spaces (@BarcaSpaces) September 7, 2022
pic.twitter.com/zX1ziwGeId