ലയണൽ മെസ്സിയുമായി സംസാരിച്ച കാര്യങ്ങളെക്കുറിച്ച് സാവി ഫെർണാണ്ടസ്
2021-ൽ തന്റെ പ്രിയക്ലബ്ബിനോട് വിട ചൊല്ലി ഒന്നര പതിറ്റാണ്ടിന് ശേഷം ലിയോ മെസ്സി ബാഴ്സലോണ വിട്ടപ്പോൾ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് മുന്നോട്ട് വന്ന ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി സൂപ്പർ താരത്തിനെ പാരിസിലെത്തിച്ചു. പിന്നീട് 2023 വരെ കരാറിൽ ഒപ്പ് വെച്ച ലിയോ മെസ്സി ഇപ്പോഴിതാ കരാർ അവസാനിച്ചതിനാൽ ക്ലബ്ബ് വിട്ടിരിക്കുന്നു.
പുതിയ ക്ലബ്ബായി ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പ്രശ്നങ്ങളും തടസ്സങ്ങളും മുൻപിൽ നിലനിൽക്കുന്നതിനാൽ ലിയോ മെസ്സിയുടെ ബാഴ്സയിലേക്കുള്ള ട്രാൻസ്ഫർ നടന്നില്ല. പകരം ബാഴ്സലോണ ഡോറുകൾ അടഞ്ഞതോടെ ലിയോ മെസ്സി പോകാൻ തീരുമാനിച്ചത് മേജർ സോകർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്കാണ്.
ലിയോ മെസ്സിയുടെ ബാഴ്സലോണ ട്രാൻസ്ഫർ വിശേഷങ്ങൾ സംസാരിക്കുന്നതിനിടെ കഴിഞ്ഞ രണ്ട് വർഷമായി പിaഎസ്ജിയിൽ സമയം ചിലവഴിച്ച ലിയോ മെസ്സി അവിടെ സന്തോഷവാനായിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകനും മെസ്സിയുടെ സുഹൃത്തുമായ സാവി ഹെർണാണ്ടസ്.
“കഴിഞ്ഞ രണ്ട് വർഷമായി പിഎസ്ജിയിലെ ജീവിതം ആസ്വദിച്ചിട്ടില്ലെന്ന് മെസ്സി എന്നോട് പറഞ്ഞു, ഇവിടെ ബാഴ്സയിൽ ആയിരിക്കാനാണ് മെസ്സി ആഗ്രഹിക്കുന്നത്, കൂടുതൽ ശാന്തമായ ജീവിതം മെസ്സി ആഗ്രഹിക്കുന്നു. അവൻ എക്കാലത്തെയും മികച്ച കളിക്കാരനാണ്, അത് എനിക്കും ബോധ്യപ്പെട്ടു, പക്ഷേ പത്രസമ്മേളനങ്ങളിൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ ഈ ട്രാൻസ്ഫർ അവനെ ആശ്രയിച്ചിരിക്കുന്നു, അവസാനം അദ്ദേഹം തന്നെ പുതിയ ക്ലബ്ബ് ഏതാണെന്ന് തീരുമാനിച്ചു.” – സാവി പറഞ്ഞു.
🗣️ Xavi: “It's Messi's personal decision and you have to respect him because he's the best player in history.” pic.twitter.com/JHU9V1It5T
— Barça Worldwide (@BarcaWorldwide) June 8, 2023
പിഎസ്ജി ക്ലബ്ബിൽ ഒരു വർഷത്തേക്ക് കൂടി സ്വന്തം ഇഷ്ടപ്രകാരം കരാർ നീട്ടാനുള്ള അവസരം ലിയോ മെസ്സിക്ക് മുൻപിൽ ഉണ്ടായിരുന്നുവെങ്കിലും സ്വന്തം ക്ലബ്ബിന്റെ ഫാൻസിൽ നിന്നും സ്ഥിരമായി കേൾക്കുന്ന വിമർശനങ്ങളും മറ്റും കാരണം ലിയോ മെസ്സി ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ യൂറോപ്പിനോടും വിട പറഞ്ഞിരിക്കുകയാണ് ലിയോ മെസ്സി.