ബാഴ്സലോണയുടെ വാതിൽ ലയണൽ മെസ്സിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പരിശീലകൻ സാവി |Lionel Messi
ബാഴ്‌സലോണ മാനേജർ സാവി ലയണൽ മെസ്സിക്ക് വേണമെങ്കിൽ സമീപഭാവിയിൽ തന്റെ ബാല്യകാല ക്ലബ്ബിലേക്ക് മടങ്ങിവരാനുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ്.2021 ൽ PSG-യിൽ ചേരുന്നതിന് മുമ്പ് മെസ്സി തന്റെ കരിയർ മുഴുവൻ ബാഴ്‌സലോണയ്‌ക്കൊപ്പം കളിച്ചു. അതിനുശേഷം നിരവധി അവസരങ്ങളിൽ അദ്ദേഹം ബ്ലൂഗ്രാനയിലേക്ക് മടങ്ങിവരുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
“ഇത് മെസ്സിയുടെ വീടാണ്, വാതിലുകൾ അദ്ദേഹത്തിന് വേണ്ടി തുറന്നിരിക്കുന്നു. അതിൽ യാതൊരു സംശയവുമില്ല. മെസ്സി ഒരു സുഹൃത്താണ്, ഞങ്ങൾ സ്ഥിരമായി സമ്പർക്കത്തിലാണ്,ഭാവിയിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം മെസ്സിക്കാണ്.അദ്ദേഹത്തെ ആശ്രയിച്ചാണ് അതെല്ലാം നിലകൊള്ളുന്നത് ” വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായി സാവി മാധ്യമങ്ങളോട് പറഞ്ഞു. “മെസ്സി ലോകത്തേയും ചരിത്രത്തിലേയും ഏറ്റവും മികച്ച താരമാണ് , ഏതു സമയത്തും എപ്പോഴും എപ്പോഴും യോജിക്കും,” ലിയോ നിലവിലെ ടീമുമായി യോജിക്കുമോ എന്ന ചോദ്യത്തിന് സാവി പറഞ്ഞു.
മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നുള്ള കാര്യത്തിൽ ഇപ്പോൾ റൂമറുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.മെസ്സി ബാഴ്സ പ്രസിഡണ്ടായ ലാപോർട്ടയുമായി ചർച്ച നടത്തി എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അത് നിഷേധിക്കപ്പെട്ടിരുന്നു.എന്നാൽ ലയണൽ മെസ്സിയുടെ പിതാവായ ജോർഗെ മെസ്സി ദിവസങ്ങൾക്ക് മുമ്പ് ബാഴ്സ ക്യാമ്പുമായി ബന്ധപെട്ടു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Xavi on Leo Messi: “Messi knows that Barcelona is his home and the doors are open, I said this many times”. 🚨🔵🔴🇦🇷 #FCB
— Fabrizio Romano (@FabrizioRomano) February 22, 2023
“He’s my friend — we are in permanent contact, a potential return will only depend on him. Leo is the best player in history, he'd always fit in”. pic.twitter.com/KU8SBymrYP
ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് ടൈയുടെ രണ്ടാം പാദത്തിൽ ബാഴ്‌സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ടീമുമായി 2-2 സമനില നേടിയതിന് ശേഷം അവസാന 16-ലേക്ക് മുന്നേറാൻ തന്റെ ടീം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ടെന്ന് സാവി വിശ്വസിക്കുന്നു.”ഇത് വളരെ ബുദ്ധിമുട്ടുള്ള കളിയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പല തലങ്ങളിലും അവർ സമീപ വർഷങ്ങളിൽ ഏറ്റവും മികച്ച യുണൈറ്റഡാണ്. യൂറോപ്പിൽ ഒരു വലിയ കളി ജയിക്കാനുള്ള മാനസികാവസ്ഥ ഞങ്ങൾക്ക് ആവശ്യമാണ്, ”സാവി പറഞ്ഞു.