നെയ്മർ ബാഴ്സലോണയിലേക്ക് വരുമോ?, ഉത്തരം നൽകി ബാഴ്സലോണ പരിശീലകൻ
സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയുമായി ബന്ധപ്പെട്ട് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകൾ കഴിഞ്ഞദിവസം ഫുട്ബോൾ ലോകത്ത് ഒന്നാകെ ഉയർന്നു കേട്ടിരുന്നു, ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി വിടാൻ ഒരുങ്ങുന്ന നെയ്മർ ജൂനിയർ ബാഴ്സലോണയിലേക്ക് ചേക്കേറണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.
പ്രശസ്ത ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് കബായ പി എസ് ജിയോട് ക്ലബ്ബ് വിടണമെന്ന് നെയ്മർ ജൂനിയർ ആവശ്യപ്പെട്ടിട്ടുണ്ട്, എൽ എക്യുപേ നൽകുന്ന അപ്ഡേറ്റ് പ്രകാരം എഫ് സി ബാഴ്സലോണയിലേക്ക് തിരികെ മടങ്ങിപ്പോവാനാണ് നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നത്. നെയ്മർ ജൂനിയറിന്റെ ബാഴ്സലോണ ട്രാൻസ്ഫർ വാർത്തകൾ സംബന്ധിച്ച് ബാഴ്സലോണ പരിശീലകനായ സാവി ഹെർണാണ്ടസ് അഭിപ്രായം വ്യക്തമാക്കി.
“എനിക്ക് സൈനിങ് ഓപ്ഷനുകളുടെയും സൈനിങ്ങിനു ശ്രമിക്കുന്ന പേരുകളെയും കുറിച്ച് ഒന്നും പറയാൻ കഴിയില്ല, നെയ്മർ ജൂനിയറിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇന്ന് മുതൽ ഓഗസ്റ്റ് 31 വരെ നമുക്ക് എന്ത് ചെയ്യാനാവുമെന്ന് കാത്തിരിന്നുകാണാം. എനിക്ക് ട്രാൻസ്ഫർ സംബന്ധിച്ചുള്ള പേരുകളെക്കുറിച്ച് ഒന്നും മുൻകൂട്ടി പറയാനാവില്ല.” – സാവി പറഞ്ഞു.
Xavi on Neymar: “I can’t say anything on names and options, same for Neymar. We will see what we can do from today until August 31” 🇧🇷
— Fabrizio Romano (@FabrizioRomano) August 8, 2023
“I can’t advance anything about names”. pic.twitter.com/WBu7bxOdI3
നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകളെ കുറിച്ചും ബാഴ്സലോണയുടെ നീക്കങ്ങളെ കുറിച്ചും തനിക്കൊന്നും പറയാനാവില്ല എന്നാണ് സാവി പറഞ്ഞത്. അതേസമയം നെയ്മർ ജൂനിയറിനുവേണ്ടി സൗദി അറേബ്യയിൽ നിന്നും യൂറോപ്പിൽ നിന്നും പല ക്ലബ്ബുകളും ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് വിവിധ ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.