‘ഈ വർഷം ലീഗ് നേടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞിരുന്നു , റഫറിമാർ തങ്ങളുടെ ജോലി ചെയ്താൽ ബാഴ്‌സലോണയ്ക്ക് 6 പോയിന്റ് കൂടി ലഭിക്കുമായിരുന്നു’ : സാവി | Xavi
സാന്റിയാഗോ ബെർണബുവിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അൽമേരിയയെ പരാജപ്പെടുത്തിയിരുന്നു. റയൽ മാഡ്രിഡിന്റെ വിജയത്തിൽ വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അൽമേരിയയുടെ ഗോളുകളിലൊന്ന് VAR ഒഴിവാക്കിയതും കളിയിൽ പിന്നിലായപ്പോൾ റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചതും , വിനിഷ്യസിന്റെ ഗോളും വിവാദമായി മാറി. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ ലാർജി റമസാനി ഗോൾ നേടി അൽമേരിയ റയലിനെ ഞെട്ടിച്ചു.43 ആം മിനുട്ടിൽ എഡ്ഗർ ഗോൺസാലസ് രണ്ടാം ഗോൾ നേടി അൽമേരിയ മത്സരത്തിൽ ആധിപത്യം പുലർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെലിങ്ഹാമിന്റെ പെനാൽറ്റി ഗോളിലൂടെ റയൽ തിരിച്ചടിച്ചു. നീണ്ട VAR പരിശോധനയ്‌ക്ക് ശേഷം ഹാൻഡ്‌ബോളിന് റയലിന് പെനാൽറ്റി ലഭിച്ചത്. അൽമേരിയ മൂന്നാം ഗോൾ നേടിയെങ്കിലും VAR പരിശോധിച്ച റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആവേശത്തിലേക്ക് നീങ്ങിയ മത്സരത്തിൽ 67 ആം മിനുട്ടിൽ വിനീഷ്യസ് ജിനിയർ ഷോൾഡർ കൊണ്ട് നേടിയ ഗോളിൽ സമനില നേടി.ഹാൻഡ് ബോൾ ആണെന്ന് ആദ്യം റഫറി വിളിച്ചെങ്കിലും VAR പരിശോധിച്ചതിന് ശേഷം ഗോൾ അനുവദിച്ചു.11 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചതോടെ അവസാനം വരെ പോരാടിയ റയൽ മാഡ്രിഡ് 99 മിനിറ്റിലെ നായകൻ ഡാനി കർവജാലിന്റെ ഗോളിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി
🗣️ Xavi: “Referring in Real Madrid’s match? If we talk, we’re sanctioned, but everyone has seen it.
— Madrid Zone (@theMadridZone) January 21, 2024
I already said in Getafe that there were things that I don’t understand. There are things that we don't control and everyone has seen it.
I remember in Getafe the penalty,… pic.twitter.com/ToG2nAVJF9
എഫ്‌സി ബാഴ്‌സലോണ ഹെഡ് കോച്ച് മത്സരത്തിന് ശേഷം മാഡ്രിഡിനെതിരെ ആഞ്ഞടിച്ചു, ഈ സീസണിൽ സ്പാനിഷ് കിരീടത്തിനായി മത്സരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു, മത്സരത്തിൽ ലാലിഗയും റഫറിമാരും മാഡ്രിഡിനോട് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ലാലിഗ മത്സരങ്ങളിൽ റഫറിമാർ തങ്ങളുടെ ജോലി ചെയ്താൽ ബാഴ്‌സലോണയ്ക്ക് 6 പോയിന്റ് കൂടി ലഭിക്കുമെന്ന് സാവി അവകാശപ്പെട്ടു. ആ മത്സരങ്ങൾ ജയിച്ചാൽ ബാഴ്‌സലോണ ലീഗിന്റെ മുൻനിരയിലേക്ക് കൂടുതൽ അടുക്കുമെന്ന് സാവി വാദിച്ചു.
Xavi was asked about the refereeing in the Real Madrid match today. pic.twitter.com/6eZDcRjH9I
— ESPN FC (@ESPNFC) January 21, 2024
“ഗെറ്റാഫെ ഗെയിമിന് ശേഷം ഈ വർഷം ലീഗ് നേടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞിരുന്നു.ഗരിറ്റാനോയുടെ വാക്കുകളോടും പത്രപ്രവർത്തകൻ ആൽഫ്രെഡോ റിലാനോയുടെ വാക്കുകളോടും ഞാൻ ഉറച്ചുനിൽക്കും” സാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.“കാര്യങ്ങൾ ശരിയായി ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്ക് ആറ് പോയിന്റുകൾ കൂടി ലഭിക്കുമായിരുന്നു… ഗെറ്റാഫെയിൽ ഞങ്ങൾക്ക് പെനാൽറ്റിയുണ്ട്, തുടർന്ന് വല്ലേകാസിൽ, ഗ്രാനഡയിൽ ജോവോ ഫെലിക്‌സിന്റെ ഗോളും,” അദ്ദേഹം കൂട്ടിച്ചേർത്തു.“അവ യാഥാർത്ഥ്യങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ജോലി തുടരുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ”സാവി പറഞ്ഞു.
Almeria’s coach Gaizka Garitano doesn’t want to speak on the match against Real Madrid:
— LaLigaExtra (@LaLigaExtra) January 21, 2024
"If I give my opinion, then they punish us coaches for speaking." pic.twitter.com/HD1J9671PW
അൽമേരിയ മത്സരത്തിനിടെ റഫറിമാർ റയൽ മാഡ്രിഡിനെ അനുകൂലിക്കുന്നതെങ്ങനെയെന്ന് ആളുകൾ കണ്ടെന്നും സാവി പറഞ്ഞു.“ഞങ്ങൾ പോരാട്ടത്തിൽ തുടരുന്നു. 18 പോയിന്റുകൾ അവശേഷിക്കുന്നു, ഞങ്ങൾ എത്ര ദൂരം പോകുമെന്ന് കണ്ടറിയണം,എന്നാൽ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇന്ന് എല്ലാവരും അത് കണ്ടു,” ബാഴ്‌സലോണ മുഖ്യ പരിശീലകൻ പറഞ്ഞു.