“യഥാർത്ഥ റൊണാൾഡോ ആരാണെന്ന് വെളിപ്പെടുത്തി തിയറി ഹെൻറി”

റൊണാൾഡോ എന്ന പേര് കേൾക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് രണ്ടു മുഖങ്ങൾ തെളിഞ്ഞു വരും ഒന്ന് ബ്രസീലിയൻ ഇതിഹാസം റൊനാഡോയും രണ്ടാമത്തെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും. ഇവരിൽ ആരാണ് മികച്ചതെന്ന താരതമ്യം ആരാധകർ ഇപ്പോഴും നടത്തികൊണ്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോയുടെ കരിയറിന്റെ തുടക്കത്തിൽ ബ്രസീലിന്റെ റൊണാൾഡോയെ എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൂരത്തിലായിരുന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ അവിശ്വസനീയമായ കരിയറിൽ ക്രിസ്റ്റ്യാനോ ബ്രസീലിയൻ താരത്തിനോട് മത്സരിക്കാനുള്ള പ്രാപ്തി നേടിയെടുത്തു.

‘റൊണാൾഡോ’ എന്ന പേര് പറയുമ്പോൾ ആരാധകർ ആരെയാണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി വിശദീകരിക്കേണ്ടതിനാൽ വർഷങ്ങളായി ഫുട്ബോൾ ചർച്ചകൾക്കിടയിൽ വലിയ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. റൊണാൾഡോ എന്ന പേര് പറയുമ്പോൾ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ കുറിച്ചാണോ അതോ 2002 ലോകകപ്പ് ജേതാവായ ബ്രസീൽ സ്‌ട്രൈക്കറെ കുറിച്ചാണോ എന്ന് വിശദീകരിക്കേണ്ടി വരും.

എന്നാൽ ഇതിനിരു അവസാനം കുറിച്ചിരിക്കുകയാണ് മുൻ ഫ്രഞ്ച് താരം തിയറി ഹെൻറി.എന്നിരുന്നാലും, അത് ഇപ്പോൾ അവസാനിക്കുന്നു, ‘റൊണാൾഡോ’ എന്ന പേര് റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ പരാമർശിക്കുന്നതാണെന്നും അല്ലെങ്കിൽ ‘യഥാർത്ഥ റൊണാൾഡോ’ എന്ന് നമുക്ക വിളിക്കാം.’ക്രിസ്റ്റ്യാനോ’ എന്ന പേരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരത്തെ സൂചിപ്പിക്കുന്നതെന്നും ഹെന്രി പറഞ്ഞു.’ഇൻ ദ മിക്‌സർ’ എന്ന മികച്ച ടിവി സെഗ്‌മെന്റിൽ മറ്റൊരു ഫുട്ബോൾ താരത്തിന്റെ ജേഴ്‌സി ആവശ്യപെടുമോ എന്ന ചോദ്യത്തിന് “റൊണാൾഡോ. R9. ദി റിയൽ റൊണാൾഡോ എന്നാണ് ഹെന്രി മറുപടി പറഞ്ഞത്.”റൊണാൾഡോ R9 ആണ്. ക്രിസ്റ്റ്യാനോ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്,” ഫ്രഞ്ചുകാരൻ പറഞ്ഞു.

1996 ൽ തന്റെ 21 ആം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി ബ്രസീലിയൻ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. 1998-ൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി, ലോകകപ്പ് ഫൈനൽ ദിനത്തിലെ നിഗൂഢമായ പരിക്ക് ഇല്ലായിരുന്നുവെങ്കിൽ ആ വർഷം അവാർഡ് നേടുമായിരുന്നു. പരിക്ക് മൂലം ആദ്യ ടീമിൽ റൊണാൾഡോ ഇല്ലാതിരുന്നെങ്കിലും പിന്നീട പരിശീലകൻ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഫൈനലിൽ സിദാന്റെ പ്രതിഭയ്ക്ക് മുന്നിൽ ബ്രസീലിനു കീഴടങ്ങേണ്ടി വന്നു. അതുവരെ ചാമ്പ്യൻഷിപ്പിൽ മികവ് കാട്ടിയ റൊണാൾഡോയുടെ ഒരു നിഴലായിരുന്നു കലാശ പോരാട്ടത്തിൽ കണ്ടത്.

എന്നാൽ 2002 ൽ ശക്തമായി തിരിച്ചു വരവ് നടത്തി ഗോൾഡൻ ബൂട്ടും ലോകകപ്പും റൊണാൾഡോ സ്വന്തമാക്കി.ഗുരുതരമായ പരിക്കുകൾ, പ്രത്യേകിച്ച് ആവർത്തിച്ചുള്ള കാൽമുട്ട് പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കരിയർ ഇതിലും മികച്ചതായിരിക്കും. എന്നാൽ 36 വയസ്സായ ക്രിസ്റ്യാനോക്ക് ഫിറ്റ്നെസ്സിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല. ഈ പ്രായത്തിലും താരം മികച്ച ഫോമിലുമാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയപ്പോൾ 28 മത്സരങ്ങളിൽ നിന്ന് 15 തവണ സ്കോർ ചെയ്തു.

Rate this post