കംപ്ലീറ്റ് പ്ലെയർ,മെസ്സിയുമായി ആരെയും താരതമ്യം ചെയ്യരുത്:പെപ് ഗാർഡിയോള

ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പരിശീലകനാണ് പെപ് ഗാർഡിയോള.2008 മുതൽ 2012 വരെ ബാഴ്സലോണയുടെ സുവർണ്ണ കാലമായിരുന്നു.നിരവധി കിരീടങ്ങളായിരുന്നു ആ കാലഘട്ടത്തിൽ ബാഴ്സ നേടിയിരുന്നത്.അതിലൊക്കെ മെസ്സി വഹിച്ച പങ്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

ലയണൽ മെസ്സിയെ ഫുട്ബോൾ ലോകത്തെ പലരുമായും താരത്തെ ചെയ്യാറുണ്ട്.പക്ഷേ മെസ്സി അതുല്യമായ ഒരു പ്രതിഭയാണ് എന്നുള്ളത് പലരും സമ്മതിച്ച ഒരു കാര്യമാണ്.നിലവിൽ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്നത് ലയണൽ മെസ്സിക്ക് ആണ്.യുവ സൂപ്പർതാരങ്ങളായ ഹാലന്റ്,എംബപ്പേ,വിനീഷ്യസ് എന്നിവരോടൊക്കെയാണ് ഈ പ്രായത്തിലും ലയണൽ മെസ്സി മത്സരിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

ലയണൽ മെസ്സിയെക്കുറിച്ച് എപ്പോഴും പ്രശംസ വാക്കുകൾ ചൊരിയുന്ന പരിശീലകനാണ് പെപ്.ഒരിക്കൽ കൂടി അദ്ദേഹം മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും കംപ്ലീറ്റ് പ്ലെയർ ലയണൽ മെസ്സിയാണ് എന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.അതിനുള്ള കാര്യകാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ബീനിമാൻ സ്പോർട്സാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

‘ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും കമ്പ്ലീറ്റ് പ്ലെയർ ലയണൽ മെസ്സിയാണ്.അദ്ദേഹത്തിന്റെ വിഷൻ,പാസിങ്,ഡ്രിബ്ലിങ്‌, പോരാട്ട വീര്യം,തുടങ്ങിയ പല കാര്യങ്ങളും വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്.ഒരു താരത്തെയും നമ്മൾ ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യാൻ പാടില്ല ‘ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ലയണൽ മെസ്സി പിഎസ്ജിയോട് വിട പറയും.പക്ഷേ എങ്ങോട്ട് എന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.നേരത്തെ മാഞ്ചസ്റ്റർ സിറ്റി ലയണൽ മെസ്സിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകൾ ഒന്നുമില്ല.പക്ഷേ പെപ് എന്തെങ്കിലും അൽഭുതം പ്രവർത്തിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനുമാവില്ല.

Rate this post
Lionel Messi