“സിദാൻ പിഎസ്ജി പരിശീലകനായാൽ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് റയൽ മാഡ്രിഡിന്”

എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം സിനദീൻ സിദാൻ മാഡ്രിഡിൽ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ നിരവധി ക്ലബ്ബുകളാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സേവനത്തിനായി ഓഫറുകൾ വെച്ചത്.ഏറ്റവും ഒടുവിൽ സിദാനെ സമീപിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു, എന്നാൽ ഫ്രഞ്ച് താരം താൻ നൽകി ശീലിച്ച ‘നോ’ പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു.

ബിബിസി റിപ്പോർട്ട് അനുസരിച്ച് , ഒലെ ഗുന്നർ സോൾക്‌സ്‌ജയറിനു പകരമായി സിദാനെ യുണൈറ്റഡ് സമീപിച്ചെങ്കിലും അദ്ദേഹം നോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരുടെ ശ്രദ്ധ പാരീസ് സെന്റ് ജെർമെയ്‌നിലെ മൗറിസിയോ പോച്ചെറ്റിനോയിലേക്ക് തിരിഞ്ഞു. പോച്ചട്ടിനോയിൽ മുൻപും മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപര്യം കാണിച്ചിട്ടുണ്ട്. മൗറീന്യോ പുറത്താക്കപ്പെട്ടതിനു ശേഷം 2019ൽ പോച്ചട്ടിനോയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു പദ്ധതിയുണ്ടായിരുന്നെങ്കിലും ഒടുവിൽ അവർ സോൾഷെയറെ നിയമിക്കുകയായിരുന്നു. സർ അലക്‌സ് ഫെർഗുസനുമായി അദ്ദേഹത്തിന് നല്ല ബന്ധമുള്ളതും ഇതിലേക്ക് വഴി തുറന്നേക്കാം.

എന്നാൽ പോച്ചെറ്റിനോ പാരിസിൽ നിന്നും പോവുകയാണെങ്കിൽ സിദാൻ പിഎസ്ജി പരിശീലകനാവാൻ സാധ്യതയുണ്ട്.ഫ്രാൻസിനെ പരിശീലിപ്പിക്കാനുള്ള സിദാന്റെ ആഗ്രഹം എല്ലാവർക്കും അറിയാം, പക്ഷേ 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്‌സിൽ നിന്നും സിദാൻ ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ട്.സിദാൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്നപ്പോൾ പാരീസ് ഒരു ഓഫർ വെച്ചിരുന്നു.തനിക്ക് ഇതുവരെ ടീമിൽ തന്റെ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോച്ചെറ്റിനോ, എൽ എക്വിപ്പിനോട് വ്യക്തമാക്കിയിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിൽ ചില വിവാദങ്ങൾ ഉയർന്നു.കൂടാതെ ലിയോനാർഡോയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

എന്നാൽ സിദാൻ പാരീസ് പരിശീലകനാവുന്നത് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് റയൽ മാഡ്രിഡാവും. സിദാൻ പിഎസ്ജി യിലെത്തിയാൽ സൂപ്പർ താരം എംബപ്പേ ക്ലബ്ബുമായി കരാർ പുതുക്കുമോ എന്ന സംശയമുണ്ട്. സിദാന്റെ വരവ് ഖത്തർ ലോകകപ്പിന് അപ്പുറം വരെയെങ്കിലും എംബാപ്പയെ നിലനിർത്താൻ ബോധ്യപ്പെടുത്തിയേക്കാം. സിദാൻ പരിശീലകനായപ്പോൾ എംബാപ്പയെ മാഡ്രിഡിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു.

Rate this post