‘വിനിഷ്യസിന്‍റെ കഴിവിനും കഠിനാധ്വാനത്തിനും ഈ അവാര്‍ഡ് അര്‍ഹിച്ചിരുന്നു’ : ബാലൺ ഡി ഓറിൽ വിനിഷ്യസിനെ പിന്തുണച്ച് സിനദീൻ സിദാൻ | Vinicius Jr
കഴിഞ്ഞ ദിവസം നടന്ന നടന്ന ബാലൺ ഡി ഓർ പ്രഖ്യാപനത്തിൻ്റെ ചർച്ചകൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്പെയിനിൻ്റെ റോഡ്രി പുരസ്‌കാരം സ്വന്തമാക്കി. സ്പെയിൻ യൂറോ 2024 നേടിയതിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു മിഡ്ഫീൽഡർ.
വിനീഷ്യസ് അവാർഡ് നേടും എന്നാണ് എല്ലാവരും കണക്കാക്കിയിരുന്നത്.ബാലൺ ഡി ഓറിൻ്റെ അപ്രതീക്ഷിത ഫലത്തോടുള്ള പ്രതികരണങ്ങളാൽ ഫുട്ബോൾ സമൂഹം നിറഞ്ഞു. ആരാധകരും വിശകലന വിദഗ്ധരും വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ച രംഗത്ത് വരികയും ചെയ്തു.അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിനു ശേഷം അവാർഡ് ലഭിക്കും എന്ന് എല്ലവരും ഉറപ്പിച്ചിരുന്നു. എന്നാൽ റോഡ്രിയുടെ അപ്രതീക്ഷിത അവാർഡ് നേട്ടം ഏവരെയും ഞെട്ടിച്ചു.ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദീൻ സിദാൻ വിനിഷ്യസിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.
Zinedine Zidane 🇫🇷 Didn't Hold Back on Ballon d'Or Winner 😳
— Zak (@RMCF_Jude) October 28, 2024
🎙️ Reporter: Zinedine, with Rodri reportedly winning the Ballon d'Or over Vinicius Jr., what’s your reaction?
🇫🇷 Zidane: (smiling) Well, it’s quite surprising.
🎙️ Reporter: Can you explain further?
🇫🇷 Zidane: If we… pic.twitter.com/pANkIpMAwu
“വിജയി എല്ലായ്‌പ്പോഴും അത് അർഹിക്കുന്ന ആളല്ല.” അദ്ദേഹം വിനീഷ്യസിൻ്റെ മാതൃകാപരമായ സീസണിനെ ഉയർത്തിക്കാട്ടി, “സീസണിലുടനീളം ഞങ്ങൾ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ, വിനീഷ്യസ് ജൂനിയർ അസാധാരണനായിരുന്നു. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമത്തിനും സ്വതസിദ്ധമായ കഴിവിനും അദ്ദേഹം അംഗീകാരം അർഹിക്കുന്നു” സിദാൻ പറഞ്ഞു.റയൽ മാഡ്രിഡിൽ വിനീഷ്യസിനെ പരിശീലിപ്പിച്ച സിദാൻ, “സ്വീകർത്താവ് എല്ലായ്‌പ്പോഴും ശരിയായ വിജയി ആയിരിക്കണമെന്നില്ല” എന്ന് അഭിപ്രായപ്പെട്ടു, അവാർഡിൻ്റെ വിശ്വാസ്യതയിലുണ്ടായ ഇടിവിനെക്കുറിച്ച് പരാമർശിച്ചു.2018ല്‍ ഈ അവാര്‍ഡിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു, ക്രിസ്റ്റ്യാനോയ്ക്ക് അന്ന് ലഭിക്കാതിരുന്നതിലൂടെ, സിദാന്‍ പറഞ്ഞു.
No holding back from Zinedine Zidane on the Ballon d'Or result 😬 😡
— OneFootball (@OneFootball) October 29, 2024
🗣️ "The winner is not always the one who truly deserves it."
😤 "If we look at the performances over the season, Vinicius Jr. was outstanding. He deserves recognition for all his hard work and talent."
😳… pic.twitter.com/hXz4QNaBdM
ബ്രസീലിയൻ താരങ്ങളും റയൽ മാഡ്രിഡ് സഹ താരങ്ങളും വിനിഷ്യസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.വിനീഷ്യസ് ജൂനിയറിൻ്റെ ഫുട്ബോളിലെ യാത്ര അതിൻ്റെ ശൈശവാവസ്ഥയിലാണ്, ബാലൺ ഡി ഓർ നേടിയെടുക്കാൻ സാധിക്കാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം,സിദാനും സഹതാരങ്ങളും പോലുള്ള സ്വാധീനമുള്ള വ്യക്തികളിൽ നിന്ന് ലഭിച്ച പിന്തുണ അദ്ദേഹത്തെ മുന്നോട്ട് നയിക്കുമെന്ന് നിസ്സംശയം പറയാം.ബ്രസീൽ ഒരു ബാലൺ ഡി ഓർ ജേതാവിനായുള്ള തിരച്ചിൽ തുടരുമ്പോൾ, അവരുടെ അവസാന വിജയത്തിന് ശേഷം 18 വർഷം പിന്നിടുമ്പോൾ, വിനീഷ്യസ് രാജ്യത്തിൻ്റെ പ്രതീക്ഷയുടെ പ്രതീകമായി ഉയർന്നുവരുന്നു.