ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനും അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയും. ഈയിടെ നടന്ന സിനദിൻ സിദാനും ലിയോ മെസ്സിയും തമ്മിലുള്ള ഇന്റർവ്യൂവിൽ രണ്ട് താരങ്ങളും നിരവധി കാര്യങ്ങൾ പങ്കുവെച്ചു.
ഇതുവരെ കളത്തിലാണ് ഇവരുടെ മാജിക്കുകൾ കണ്ടിരുന്നത് എങ്കിൽ വാക്കുകൾ കൊണ്ടും ഇരുവരും ഇന്റർവ്യൂവിനെ വേറൊരു തലത്തിലേക്ക് എത്തിച്ചു എന്ന് നിസംശയം പറയാം.പിച്ചിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ തമ്മിലുള്ള ഈ അര മണിക്കൂർ സംഭാഷണത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ ലയണൽ മെസ്സിയെ മൂന്നു വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ പറഞ്ഞപ്പോൾ സിദാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
‘മെസ്സിയെ വിശേഷിപ്പിക്കാൻ എനിക്ക് മൂന്ന് വാക്കുകളുടെ ആവശ്യമില്ല, ഒറ്റവാക്ക് മതി ❛മാജിക്❜..മെസ്സിക്കൊപ്പം ചിലവഴിക്കാൻ എനിക്ക് അവസരം ലഭിക്കാറില്ല, എന്നാൽ എനിക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസം, ഇപ്പോൾ ഈ കിട്ടിയ അവസരം ഞാൻ അദ്ദേഹത്തെ എത്രത്തോളം ആരാധിക്കുന്നു എന്ന് പറയാൻ കിട്ടിയ അവസരമാണ്..’ ‘സിദാൻ പറഞ്ഞു.
”പന്ത് സ്വീകരിക്കുന്നതിന് മുമ്പ്, എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് ഇതിനകം അറിയാമായിരുന്നു എന്ന അർത്ഥത്തിൽ മാന്ത്രികത. പ്രത്യേകിച്ച് എനിക്ക്, ഫുട്ബോൾ മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ മൈതാനത്ത് നിങ്ങളെ [മെസ്സി] വീക്ഷിക്കുമ്പോൾ, നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു”സിദാൻ പറഞ്ഞു.
Zidane on Messi:
— MC (@CrewsMat10) November 9, 2023
“What words do I have to describe Messi? Only one: magic.
Today is an important day for me to tell him the admiration I have for him. I feel a connection with him, when I see him play I almost know what he is going to do, and when he does it he still surprises… pic.twitter.com/sJEBWrRxoM
“അദ്ദേഹം ഇവിടെ ഉള്ളതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്, പക്ഷേ ഞാൻ ഇത് മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് സിദാൻ, ഞാൻ അവനെ എന്നും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. മാഡ്രിഡിലും ഞാനും അദ്ദേഹത്തെ ഒരുപാട് പിന്തുടരുമായിരുന്നു. ഞാൻ ബാഴ്സലോണയിൽ നിന്നുള്ള ആളായതിനാൽ അദ്ദേഹം എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു. സിദാൻ ചാരുതയും കലയും മാജിക്കും എല്ലാം ആണ്” മെസ്സി സിദാനെ പ്രശംസിക്കുകയും ‘ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ’ എന്ന് വിളിക്കുകയും ചെയ്തു.