സിദാൻ വീണ്ടും പരിശീലക കുപ്പായമണിയാൻ എത്തുന്നു, പാരീസിനെ ഒഴിവാക്കി സിദാൻ ഏറ്റെടുക്കുന്നത് യുവന്റസിനെ..

സൂപ്പർ പരിശീലകൻ സിനദിൻ സിദാൻ നിലവിൽ ഫ്രീ ഏജന്റാണ്. 2021 ൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ പരിശീലക കുപ്പായം അഴിച്ച സിദാൻ ഇത് വരെ മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാൻ സിദാന് മോഹം ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് ഫുട്ബോൾ അധികാരികൾ ദിദിയർ ദെഷാംപ്സിന് പുതിയ കരാർ നൽകിയതോടെ സിദാന്റെ മോഹം പൊലിഞ്ഞു.

ഫ്രഞ്ച് ക്ലബ് പിഎസ്ജി സിദാനെ പരിശീലകനായി കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ പരിശീലക വേഷം അണിയാൻ സിദാൻ താത്പര്യപ്പെട്ടില്ല. എന്നാൽ പരിശീലക വേഷത്തിൽ തിരിച്ചെത്താൻ സിദാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് അതിന് പറ്റിയൊരു ക്ലബ് ഇത് വരെയും കണ്ട് പിടിക്കാനായില്ല.

എന്നാൽ സിദാനെ പരിശീലകനായി കൊണ്ട് വരാൻ ഇറ്റാലിയൻ ക്ലബ് യുവന്റസ് ലക്ഷ്യമിടുന്നു എന്നാ വാർത്തകളാണ് പുറത്ത് വരുന്നത്. ആർഎംസി സ്‌പോർട്സാണ് സിദാനെ പരിശീലകനാക്കാൻ യുവന്റസ് ശ്രമിക്കുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇറ്റാലിയൻ ക്ലബ് യുവന്റസിന് വേണ്ടി കളിച്ച താരമാണ് സിദാൻ.1996 മുതൽ 2001 വരെയുള്ള അഞ്ച് വർഷമാണ് അദ്ദേഹം യുവന്റസിന് വേണ്ടി കളിച്ചത്.

സിദാന്റെ മുൻ ക്ലബ്ബായതിനാൽ തന്നെ താരം യുവന്റസിനെ പരിശീലിപ്പിക്കാനുള്ള സാദ്യതകളുണ്ട്. സിദാൻ ആദ്യമായി പരിശീലകനായി എത്തിയ റിയൽ മാഡ്രിഡ് അദ്ദേഹം കളിച്ച ക്ലബ് തന്നെയാണ്. കളിച്ച ക്ലബിനോദ് സ്നേഹം നിലനിർത്തുന്ന സിദാൻ യുവന്റസിന്റെ പരിശീലക വേഷം അണിയുമെന്നാണ് ആരാധകരും കണക്ക് കൂട്ടുന്നത്.

Rate this post