ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയുമായി സിദാൻ, പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തും | Zinedine Zidane

ലോക ഫുട്ബോളിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ മുൻപന്തിയിലുള്ള റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് ഇതിഹാസം സിനിദാൻ സിദാൻ കളിക്കാരനായി ഫുട്ബോളിനെ വിസ്മയിപ്പിച്ചതിന് ശേഷം പരിശീലകനായി ചുരുങ്ങിയ സമയത്തിനുള്ളിൽ അതുല്യ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകൻ കൂടിയാണ്. ഫ്രാൻസിനൊപ്പം ഫിഫ വേൾഡ് കപ്പ് സ്വന്തമാക്കിയ സിനദിൻ സിദാൻ കരിയറിലെ അവസാന വേൾഡ് കപ്പിൽ ഫൈനലിലാണ് 2006ൽ ഇറ്റലിയുമായി കീഴടങ്ങിയത്.

ഫുട്ബോളിൽ നിന്നും വിരമിച്ചതിനുശേഷം റയൽ മാഡ്രിഡിന്റെ പരിശീലകനായി അരങ്ങേറ്റം കുറിച്ച സിനദിൻ സിദാൻ പരിശീലകനായി അരങ്ങേറിയ ആദ്യ സീസൺ മുതൽ തുടർച്ചയായി മൂന്നുതവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സാന്റിയാഗോ ബെർണബുവിൽ എത്തിച്ചു. പിന്നീട് ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന്റെ പടിയിറങ്ങിയ സിദാൻ വീണ്ടും റയൽ എത്തിയെങ്കിലും അധികം കാലം ടീമിൽ നിന്നില്ല. പിന്നീട് പരിശീലക വേഷം അഴിച്ചുവെച്ച് സ്വാകാര്യ ജീവിതം ആസ്വദിക്കുന്ന സിദാൻ നിരവധി ടീമുകളുമായി ട്രാൻസ്ഫർ റൂമുകളിൽ ബന്ധപ്പെട്ടുവെങ്കിലും തിരിച്ചുവരവിനു ഒരുക്കമല്ലായിരുന്നു.

പക്ഷേ നിലവിൽ പരിശീലക വേഷത്തിലേക്ക് തിരികെയെത്തുവാൻ ഒരുങ്ങുകയാണ് സിനദിൻ സിദാൻ. ഇറ്റാലിയൻ ടീമിനെ പരിശീലിപ്പിക്കുമോയെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് സിദാൻ നൽകിയ മറുപടി ‘എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും നിലവിൽ താൻ മറ്റു ചില കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും എന്നാൽ പരിശീലകനായി ബെഞ്ചിലേക്ക് തിരികെ എത്തുവാൻ തീർച്ചയായും ഇഷ്ടപ്പെടുന്നുണ്ടെന്നാണ്’ സിദാൻ പറഞ്ഞത്.

ഇതോടെ സിനദിൻ സിദാനുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ വീണ്ടും സജീവമായി തുടങ്ങി. യുവന്റസ് ഉൾപ്പെടെയുള്ള ഇറ്റാലിയൻ ക്ലബ്ബുകളും ആയി ട്രാൻസ്ഫർ റൂമറുകൾ ഉയർന്നു, മാത്രമല്ല ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂനിച്ചുമായും സിനദിൻ സിദാൻ ട്രാൻസ്ഫർ റൂമറുകൾ സജീവമാവുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സിനദിൻ സിദാനെ പരിശീലകനായി കൊണ്ടുവരണമെന്ന് ശക്തമായ ആവശ്യമാണ് ആരാധകരുടെ ഭാഗത്ത്‌ നിന്നുമുണ്ടാവുന്നത്. പരിശീലകനായി തിരികെ മടങ്ങുവാൻ ആഗ്രഹിക്കുന്നുവെന്ന സിദാന്റെ വാക്കുകൾക്ക് പിന്നാലെ സൂപ്പർ പരിശീലകന്റെ തിരിച്ചുവരവാണ് ആരാധകർ കാത്തിരിക്കുന്നത്.

3.7/5 - (4 votes)