ഫ്രീ ട്രാൻസ്ഫറിൽ കവാനിയെ സ്വന്തമാക്കാൻ ബാഴ്സ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

ഫ്രീ ട്രാൻസ്ഫറിൽ കവാനിയെ സ്വന്തമാക്കാൻ ബാഴ്സ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

പിഎസ്ജിയുടെ യുറുഗ്വൻ സ്ട്രൈക്കറായ എഡിസൻ കവാനിയെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. ഈ സീസണിൽ പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സ വരുന്ന ആഴ്ചകളിൽ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി സ്പാനിഷ് മാധ്യമം സ്പോർട് ആണു റിപ്പോർട്ടു ചെയ്തത്.

ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന പരിചയ സമ്പന്നനായ കവാനിക്കു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്. ചെൽസി, അറ്റ്ലറ്റികോ മാഡ്രിഡ് തുടങ്ങിയവരെല്ലാം അതിൽ പെടുന്നു. എന്നാൽ നിലവിൽ ബാഴ്സയാണു താരത്തെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അടുത്ത സീസണിലേക്കു വേണ്ടി മാത്രമായിരിക്കും ബാഴ്സ കവാനിയെ സ്വന്തമാക്കുക. ഇന്റർ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫറിനു വേണ്ടി ബാഴ്സ ശ്രമം നടത്തിയെങ്കിലും അതു നടക്കില്ലെന്നതു കൊണ്ടാണ് പിഎസ്ജി താരത്തിലേക്കു ബാഴ്സയുടെ ശ്രദ്ധ തിരിഞ്ഞത്.

പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ കവാനി 301 മത്സരങ്ങളിൽ നിന്നും ഇരുനൂറു ഗോളുകൾ നേടിയിട്ടുണ്ട്‌. ട്രാൻസ്ഫർ ഫീ നൽകേണ്ടി വരില്ലെന്നതു കൊണ്ടാണ് ബാഴ്സക്ക് കവാനിയെ സ്വന്തമാക്കാൻ കൂടുതൽ താൽപര്യം.

Rate this post