താൽപര്യമുണ്ടായിരുന്ന സ്പാനിഷ് ടീമിലേക്കു ചേക്കേറുന്നത് റയൽ തടഞ്ഞു, ഇറ്റലിയിൽ നിന്നും ഓഫർ ഉണ്ടായിരുന്നുവെന്ന് ഹമേസ് റോഡ്രിഗസ്

താൽപര്യമുണ്ടായിരുന്ന സ്പാനിഷ് ടീമിലേക്കു ചേക്കേറുന്നത് റയൽ തടഞ്ഞു, ഇറ്റലിയിൽ നിന്നും ഓഫർ ഉണ്ടായിരുന്നുവെന്ന് ഹമേസ് റോഡ്രിഗസ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു സ്പാനിഷ് ടീമിലേക്കു ചേക്കേറാനുള്ള തന്റെ ശ്രമത്തെ റയൽ മാഡ്രിഡ് തടഞ്ഞുവെന്ന് കൊളംബിയൻ താരം ഹമേസ് റോഡ്രിഗസ്. അതിനു പുറമേ ഇറ്റലിയിൽ നിന്നുള്ള ഓഫർ താൻ തഴഞ്ഞുവെന്നും ഹമേസ് വെളിപ്പെടുത്തി. കൊളംബിയൻ മാധ്യമമായ ഗോൾ കറകോളിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വളരെ മികച്ചൊരു ഓഫറാണ് സ്പാനിഷ് ടീമിൽ നിന്നും ഉണ്ടായിരുന്നത്. റയൽ അതു തള്ളിക്കളഞ്ഞു. ടീമിന്റെ പേരു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

”ആ ട്രാൻസ്ഫർ പൂർത്തിയായെന്നാണു ഞാൻ കരുതിയത്. എന്നാൽ താൽപര്യമുള്ള ടീമിലേക്കു എന്നെ വിടാൻ റയൽ തയ്യാറായില്ല. അവർക്കെന്നെ മറ്റു ടീമുകളിലേക്ക് അയക്കാനായിരുന്നു താൽപര്യം.”

“ഇറ്റലിയിൽ നിന്നും ഒരു ഓഫർ ഉണ്ടായിരുന്നു. അതെനിക്കു തൃപ്തി നൽകിയില്ല. ചൈനയിൽ നിന്നും ഓഫർ ഉണ്ടായിരുന്നെങ്കിലും യൂറോപ്പിൽ തന്നെ ഒരുപാടു ചെയ്യാൻ കഴിയുമെന്നതു കൊണ്ട് അതും തഴയുകയായിരുന്നു.” ഹമേസ് വ്യക്തമാക്കി.

Rate this post