മെസ്സിയെ തടയാൻ നാപോളിക്ക് കഴിയുമെന്ന് താരം.
എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ തടയാൻ നാപോളിക്ക് കഴിയുമെന്ന് താരം. നിലവിൽ നാപോളി താരവും മുൻ റോമ താരവുമായ കോസ്റ്റാസ് മനോലസ് ആണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ടീം ഒത്തൊരുമിച്ച് നിന്നാൽ മെസ്സിയെ പിടിച്ചു കെട്ടാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. 2017-18 ഇറ്റാലിയൻ ക്ലബ് റോമക്ക് വേണ്ടി കളിച്ച താരമാണ് മനോലസ്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സലോണയെ കീഴടക്കിയ ടീമിൽ അംഗമായിരുന്നു ഇദ്ദേഹം. അന്നത്തെ മൂന്നാം ഗോൾ നേടിയതും മനോലസ് ആയിരുന്നു. തോൽവിയെ തുടർന്ന് ബാഴ്സ അന്ന് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. അത്പോലെ ബാഴ്സയെ കീഴടക്കാൻ വേണ്ടി ശ്രമിക്കാൻ ഫ്രാൻസിസ്‌കോ ടോട്ടി ആവിശ്യപ്പെട്ടതായും മനോലസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ലാ റിപബ്ലിക്കക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
#Greece international Kostas Manolas has claimed #Napoli must stop Lionel Messi ‘as a team’ when the Partenopei travel to #FCBarcelona on Saturday. #UCL #BarcelonaNapolihttps://t.co/dzeXZn3wQI pic.twitter.com/RrMiaZDT0Z
— footballitalia (@footballitalia) August 6, 2020
” ഞാൻ ടോട്ടിയെ കണ്ടുമുട്ടിയിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. കോസ്റ്റാസ്, ഒരു തവണ കൂടി ശ്രമിക്കൂ. മെസ്സിയുടെ കഴിവുകളെ ഭയം കൂടാതെ, ടീം ഒത്തൊരുമിച്ച് നിന്നാൽ മെസ്സിയെ തടയാൻ സാധിക്കും. എന്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്. ബുദ്ധിവൈഭവവും കൊണ്ടും ക്വാളിറ്റി കൊണ്ടും അദ്ദേഹം തന്നെയാണ് ഒന്നാമത് ” മെസ്സിയെ കുറിച്ച് മനോലസ് പറഞ്ഞു. കൂടാതെ ടീമിലെ പരിക്കുകളെ കുറിച്ചും അദ്ദേഹം വ്യക്തത നൽകി. തന്റെ പരിക്ക് ഭേദമായതായി അദ്ദേഹം അറിയിച്ചു. കൂടാതെ സഹതാരമായ ലോറെൻസോ ഇൻസൈൻ എത്രയും പെട്ടന്ന് തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
We can only stop him as a TEAM because He’s the best in the world – Manolas hails Messi https://t.co/ZCmhfYO5F2
— Abdulghoffar boffin (@9jablissloaded) August 6, 2020