❝ ബ്രസീലിനെതിരായ അർജന്റീനയുടെ കിരീട വിജയത്തിൽ നിന്നുള്ള 10 രസകരമായ വസ്തുതകൾ ❞
റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന കോപ അമേരിക്ക 2021 ഫൈനലിൽ ബ്രസീലിനെ കീഴടക്കി അർജന്റീന മൂന്ന് പതിറ്റാണ്ടായുള്ള ട്രോഫി വരൾച്ചയ്ക്ക് അവസാനമിട്ടിരിക്കുകയാണ്. ആദ്യ പകുതിൽ റോഡ്രിഗോ ഡി പോൾ കൊടുത്ത പാസിൽ നിന്നും ഏഞ്ചൽ ഡി മരിയ നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.മറുപടിയായി, ബ്രസീലിനു മതിയായ സ്‌കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തതോടെ കിരീടം അർജന്റീനക്ക് സ്വന്തമായി.കോപ അമേരിക്ക 2021 ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീന നേടിയ വിജയത്തിലെ പത്ത് രസകരമായ വസ്തുതകൾ നോക്കാം.
10/07/2016: Cristiano Ronaldo wins the first senior international trophy of his career
— Squawka Football (@Squawka) July 11, 2021
10/07/2021: Lionel Messi wins the first senior international trophy of his career
🔟 🤝 7️⃣ pic.twitter.com/7Ndy9XLkfE
പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ട്രോഫി നേടി കൃത്യം അഞ്ച് വർഷത്തിന് ശേഷം ലയണൽ മെസ്സി അർജന്റീനയ്ക്ക് വേണ്ടി കിരീടം നേടി .അഞ്ചു വർഷത്തിന് മുൻപ് ഇതേ ദിവസമാണ് റൊണാൾഡോ യൂറോ കപ്പ് കിരീടം നേടിയത്. നാല് ഫൈനലുകളിലെ തോൽവിക്ക് ശേഷമാണ് മെസ്സിയുടെ ഈ കിരീട വിജയം.
ഫൈനലിന് മുമ്പ് ലയണൽ മെസ്സിയെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തു. ടൂർണമെന്റിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മെസ്സി രണ്ട് ലീഡർബോർഡുകളിലും ഒന്നാമതെത്തിയ 34 കാരനെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കുകയായിരുന്നു. ബ്രസീലിനെതിരായ ഫൈനലിൽ അർജന്റീന ക്യാപ്റ്റൻ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടുവെങ്കിലും, മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ തിരഞ്ഞെടുത്തു.
മൂന്ന് വർഷത്തിനിടെ 13 കളികളിൽ ഏഞ്ചൽ ഡി മരിയ തന്റെ ആദ്യ അർജന്റീന ഗോൾ നേടി.ബ്രസീലിനെതിരായ ഫൈനലിനായി അർജന്റീനയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങിയെത്തിയ പിഎസ്‌ജി വിംഗർ ഏഞ്ചൽ ഡി മരിയ ആദ്യ പകുതിയിൽ നേടിയ ഏക ഗോളിനാണ് അർജന്റീന വിജയിച്ചത്.മൂന്ന് വർഷത്തിനിടെ 13 കളികളിൽ ഡി മരിയ തന്റെ ആദ്യ അർജന്റീന ഗോൾ നേടി.റഷ്യയിൽ നടന്ന 2018 ഫിഫ ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെയാണ് താരം അവസാനമായി ഗോൾ നേടിയത്.തന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഗോൾ വരൾച്ചയെ മറികടക്കാൻ 33 കാരനെ ഈ ഗോൾ സഹായിച്ചു.
2005 ന് ശേഷം ആദ്യമായി ഒരു ഫൈനലിൽ അർജന്റീനയുടെ ഗോൾ നേടി . അർജന്റീന അവസാനം കളിച്ച നാല് ഫൈനലുകളിലും അർജന്റീനക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല.2007, 2015, 2016 കോപ അമേരിക്ക 2014 ഫിഫ ലോകകപ്പ് എന്നിവയിൽ ഒന്നും അവർക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല.
2005 ലെ ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീലിനെതിരെയാണ് അർജന്റീന ഗോൾ നേടിയത്.
1979 ന് ശേഷം ആദ്യമായി ഒരു കോപ മത്സരത്തിൽ ബ്രസീലിൽ ബ്രസീലിനെതിരെ അർജന്റീന സ്കോർ ചെയ്തു .1979 ന് ശേഷം കോപ അമേരിക്ക ഗെയിമിൽ ലാ ആൽബിസെലെസ്റ്റെ ബ്രസീലിനെതിരെ ബ്രസീലിന്റെ മണ്ണിൽ ഗോൾ നേടിയത്. ആ മത്സരത്തിൽ ബ്രസീൽ 2 -1 നു ജയിച്ചു.തുടർന്നുള്ള ബ്രസീലിൽ നടന്ന മൂന്ന് കോപ്പ അമേരിക്ക ഗെയിമുകളിൽ സെലേക്കാവോയ്‌ക്കെതിരെ ഗോൾ നേടുന്നതിൽ അർജന്റീന പരാജയപെട്ടു.
2004 ന് ശേഷം കോപ ഫൈനലിൽ ഗോൾ നേടിയ ആദ്യ അർജന്റീനിയൻ കളിക്കാരനാണ് എയ്ഞ്ചൽ ഡി മരിയ.സീസർ ഡെൽഗഡോയ്ക്ക് ശേഷം 17 വർഷത്തിനുള്ളിൽ കോപ ഫൈനലിൽ ഗോൾ നേടിയ ആദ്യ അർജന്റീന കളിക്കാരനായി ഡി മരിയ മാറി.2004 ലെ ബ്രസീലിനെതിരായ കോപ അമേരിക്ക ഫൈനലിൽ അർജന്റീന രണ്ടുതവണ മുന്നിലെത്തി, കിലി ഗോൺസാലസ്, സീസർ ഡെൽഗഡോ എന്നിവരാണ് ഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗിലും കോപ്പ അമേരിക്ക ഫൈനലിലും മാൻ ഓഫ് ദ മാച്ച് നേടിയ ആദ്യ കളിക്കാരനാണ് ഏഞ്ചൽ ഡി മരിയ.ഏഴ് വർഷം മുമ്പ് 2014 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയിരുന്നു ഡി മരിയ. ചാമ്പ്യൻസ് ലീഗിൽ കോപ്പ അമേരിക്ക ഫൈനലിലും മാൻ ഓഫ് ദ മാച്ച് നേടിയ ആദ്യ കളിക്കാരനായി അദ്ദേഹം മാറി.
Emi Martínez has kept more clean sheets (4) than any other goalkeeper at the 2021 Copa América, becoming the first Argentina goalkeeper to win the Golden Glove since the award’s introduction.
— Squawka Football (@Squawka) July 11, 2021
The perfect end to an incredible year. 🙌 pic.twitter.com/tZG0xrPV0j
കോപ അമേരിക്ക ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയ ആദ്യത്തെ അർജന്റീന ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസ്.കോപ അമേരിക്ക 2021 ൽ നാല് ക്‌ളീൻ ഷീറ്റുകൾ നേടിയ 28 കാരൻ ഷൂട്ട് ഔട്ടിലെ മൂന്നു പെനാൽറ്റികൾ ഉൾപ്പെടെ നാലു പെനാൽറ്റികൾ തടഞ്ഞു.
അർജന്റീന അവരുടെ 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചു. നാല് കോപ്പ അമേരിക്ക ഫൈനലുകളിലും (2004, 2007, 2015, 2016), രണ്ട് ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലുകളും (1995, 2005) ഒരു ഫിഫ ലോകകപ്പ് ഫൈനലിലും (2014) പരാജയപ്പെട്ടതിന് ശേഷമാണ് അവർ ഈ വര്ഷം കിരീടം നേടിയത്.2004, 2015, 2016 കോപ അമേരിക്ക ഫൈനലുകളിൽ അർജന്റീന ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്.
84 വർഷത്തിനിടെ ആദ്യമായി ഒരു കോപ ഫൈനലിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ചു.കോപ അമേരിക്ക 2021 ഫൈനലിൽ ബ്രസീലിനെതിരായ ഒരു ഗോൾ വിജയത്തോടെ അർജന്റീന 84 വർഷത്തിനിടെ ആദ്യമായി ഒരു കോപ ഫൈനലിൽ പരാജയപ്പെടുത്തിയത്.
#CopaAmérica 🏆@Argentina salió campeón de América y estas fueron las acciones más destacadas de la final ante Brasil
— Copa América (@CopaAmerica) July 11, 2021
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/uXB9krhnbB