❝ ലയണൽ മെസ്സിയുടെ ഗോളുകളെല്ലാം റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന 100 വയസ്സുള്ള ആരാധകൻ ❞

ഏതൊരു കായിക ഇനമായാലും ഏതൊരു കളിക്കാരനും ടീമിനും ആരാധകരുമായി ഇധപെഴകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആരാധകർ അവരുടെ പ്രിയപ്പെട്ട കളിക്കാരനോ ടീമിനോ വേണ്ടി അവരുടെ സ്നേഹവും പിന്തുണയും കാണിക്കാറുണ്ട്.ചില സന്ദർഭങ്ങളിൽ, അവർ ഒരു പടി കൂടി കടന്ന് ആരാധകർ അവരുടെ ഇഷ്ട ടീമിന്റെയോ താരങ്ങളുടെയോ ചിത്രങ്ങൾ ശരീരഭാഗങ്ങളിൽ പച്ചകുത്തുകയോ ടീമിന്റെ നിറങ്ങൾ ഉപയോഗിച്ച് അവരുടെ ശരീരം മുഴുവൻ വരയ്ക്കുകയോ ചെയ്ത അവരുടെ ആരാധന കാണിക്കാറുണ്ട്. ആരാധകർ പ്രശസ്തരായ കായിക താരങ്ങൾക്ക് അയക്കുന്ന പല സന്ദേശങ്ങളും വളരെ പ്രാധാന്യത്തോടെയാണ് വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിക്കക്കറുളളത്.

ഇപ്പോഴിതാ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു ആരാധകൻ അയച്ച സന്ദേശം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.730 പേജുള്ള നോട്ട് ബുക്ക് മുഴുവൻ അർജന്റീന സൂപ്പർസ്റ്റാറിന്റെ ഗോൾ സ്‌കോറിംഗ് കരിയർ മുഴുവൻ രേഖപ്പെടുത്തിയ ലയണൽ മെസ്സിയുടെ 100 കാരനായ ആരാധകന്റെ വീഡിയോ അടുത്തിടെ വൈറലായി. ലയണൽ മെസ്സിയുടെ 100 വയസ്സുള്ള ആരാധകനാണ് സ്‌പെയിൻകാരനായ ഡോൺ ഹെർണാൻ. തന്റെ കയ്യിലുളള പുസ്തകത്തിൽ മെസി നേടിയ ഗോളുകളുടെ തീയതി , എതിരാളി ,ഗോളുകളുടെ എണ്ണം എല്ലാം രേഖപെടുത്തിയിട്ടുണ്ട്.

കരിയറിന്റെ തുടക്കം മുതൽ മെസ്സിയെ പിന്തുടര്ന്ന് ആളാണ്‌ ഹെർണൻ. മെസ്സിയുടെ എല്ലാ മത്സരവും കാണുന്നയാളാണ് ഹെർണാൻ. ഒരു മത്സരം കാണുന്നത് നഷ്‌ടപ്പെട്ടാൽ തന്റെ ചെറുമകനായ ജൂലിയൻ മാസ്ട്രെഞ്ചലോയെ വിളിച്ച് മെസ്സി നേടിയ ഗോള്അകലുടെ വിവരങ്ങൾ ശേഖരിക്കും. ഹെർണാൻ കൊച്ചുമകൻ ഇൻസ്റ്റാഗ്രാമിൽ ചെയ്ത വീഡിയോ ഏറെ ശ്രദ്ദിക്കപ്പെടുകയും മെസ്സിയുടെ ശ്രദ്ധയിൽ പതിയുകയും ചെയ്തതോടെയാണ് സൂപ്പർ താരം തന്റെ 100 വയസ്സുളള ആരാധകന്‌ വീഡിയോ സന്ദേശം അയച്ചത്.

“നിങ്ങൾ ഞാൻ നേടിയ എല്ലാ ഗോളുകളുടെയും ട്രാക്ക് സൂക്ഷിക്കുന്നത് മനോഹരമായ കാര്യമാണ് , നിങ്ങളെ ഞാൻ ആലിംഗനം ചെയ്യുന്നതോടൊപ്പം വലിയ നന്ദിയും അയക്കുന്നു” എന്നായിരുന്നു മെസ്സിയുടെ സന്ദേശം. സംഭാഷണത്തിന്റെ വീഡിയോ അദ്ദേഹത്തിന്റെ ചെറുമകൻ ജൂലിയൻ മാസ്ട്രെഞ്ചലോ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്തു. വീഡിയോ കണ്ട ശേഷം, ഹെർണന്റെ കണ്ണുകൾ നിറഞ്ഞു. ഫുട്ബോളിൽ പല തരത്തിൽ ആരാധന പ്രകടിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും 100 വയസ്സായ ഒരാളുടെ മെസ്സിയോടുളള ആരാധന വളരെ കൗതുകത്തോട് കൂടിയാണ് ലോകം നോക്കി കണ്ടത്.

Rate this post