❝ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധ താരങ്ങൾ ❞

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ അഭിപ്രായത്തിൽ ‘പ്രതിരോധമാണ് നിങ്ങൾക്ക് കിരീടം നേടി തരുന്നത് ‘എന്നാണ്.ഒരു മത്സരം വിജയിപ്പിക്കുന്നതിന് ഡിഫെൻഡർമാർ വഹിക്കുന്ന പങ്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. എതിർ ടീമിലെ ഫോർവേഡുകളെ ഗോളടിക്കാതെ തടയുക എന്നതാണ് പ്രതിരോധക്കാരന്റെ പ്രാഥമിക ഉത്തരവാദിത്വം.

എന്നാൽ ഗോൾ തടയുന്നതോടൊപ്പം ഗോൾ നേടുന്നതിൽ മികവ് പുലർത്തുന്ന പ്രതിരോധ താരങ്ങളുമുണ്ട്. ഗോൾ നേടുന്ന ഡിഫെൻഡർമാർ ഏതൊരു ടീമിന്റെയും അസ്സെറ്റ് തന്നെയാണ്.പ്രതിരോധക്കാർക്കിടയിൽ എക്കാലത്തെയും ഉയർന്ന സ്‌കോറർമാർ ആരാണെന്നു പരിശോധിക്കാം.

5 . എബ്രഹാം അലക്സാണ്ടർ – 130 ഗോളുകൾ – ബേൺലി ,സ്കന്തോർപ്, ല്യൂട്ടൻ ടൌൺ, പ്രെസ്റ്റൺ നോർത്ത് എൻഡ് എന്നിവയുൾപ്പെടെ നിരവധി ക്ലബ്ബുകൾക്കായി റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ച എബ്രഹാം അലക്സാണ്ടർ തന്റെ ഗോളുകളിൽ കൂടുതലും നേടിയത് പെനാൽറ്റിയിൽ നിന്നുമാണ്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആയിരത്തോളം മത്സരം കളിച്ച താരത്തിന് ഒരിക്കൽ പോലും സ്വന്തം രാജ്യമായ സ്കോട്ട്ലൻഡിനായി ഗോൾ നേടാൻ സാധിച്ചില്ല.

4 . ലോറന്റ് ബ്ലാങ്ക് – 153 ഗോളുകൾ -നിലവിൽ ഖത്തർ സ്റ്റാർ ലീഗിൽ അൽ റയ്യാനെ പരിശീലിപ്പിക്കുന്ന മുൻ ഫ്രഞ്ച് താരം ലോറന്റ് ബ്ലാങ്ക് മോണ്ട്പെല്ലിയറിൽ നേടിയ ഗോളുകളുടെ റെക്കോർഡ് ഇപ്പോഴും തകര്ക്ക്നയിട്ടില്ല. 80 ഗോളുകളാണ് താരം ഫ്രഞ്ച് ക്ലബ്ബിനായി നേടിയത്. മിഡ്ഫീൽഡറായി ഫുട്ബോൾ കരിയർ തുടങ്ങിയ മുൻ ബാഴ്‌സലോണ, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പിന്നീട പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി സ്ഥിരമായി സെറ്റ് പീസ് എടുക്കുന്നയാളായിരുന്നു ബ്ലാങ്ക്.1998 ലെ ലോകകപ്പ് വിജയത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച താരം പരാഗ്വേയ്‌ക്കെതിരായ മത്സരത്തിൽ ഗോൾഡൻ ഗോൾ നേടുകയും ചെയ്തു.

3 . ഫെർണാണ്ടോ ഹിയേറോ – 163 ഗോളുകൾ – റയൽ മാഡ്രിഡിന്റെയും സ്‌പെയിനിന്റെയും എക്കാലത്തെയും മികച്ച താരമായ ഹിയറോ പ്രതിരോധത്തിൽ മാത്രമല്ല ഫ്രീകിക്കുകളിലും പെനാൽറ്റി കിക്കുകളിലും വിദഗ്ധനായിരുന്നു.തന്റെ കരിയറിൽ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജേതാവും അഞ്ച് തവണ ലാ ലിഗ ചാമ്പ്യനുമായ കരിയറിൽ 163 ഗോളുകൾ നേടി.ബോൾട്ടൺ വാണ്ടറേഴ്സിനായി കളിച്ചപ്പോൾ പ്രീമിയർ ലീഗിലും ഗോൾ നേടിയിട്ടുണ്ട്.

2 . ഡാനിയൽ പസാരെല്ല – 175 ഗോളുകൾ – ഗോൾ സ്കോററാമാരുടെ പട്ടിയ്ക്കയിൽ ഉൾപ്പെട്ട ഏക സൗത്ത് അമേരിക്കൻ താരമാണ് അര്ജന്റീന ഡിഫൻഡർ പസാരെല്ല. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 175 തവണ ഗോളുകൾ നേടിയിട്ടുണ്ട് .വെറും 5’8 ഉയരം ആയിരുന്നിട്ടും, ഹെഡർ ഗോളുകൾക്ക് അദ്ദേഹം പ്രശസ്തനായിരുന്നു.റിവർ പ്ലേറ്റ്, ഇന്റർ മിലാൻ, ഫിയോറെന്റീന തുടങ്ങിയ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.1978 ൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി.ചരിത്രത്തിലെ മറ്റേതൊരു പ്രതിരോധക്കാരനേക്കാളും കൂടുതൽ ഗോളുകൾ പസാരെല്ല തലകൊണ്ട് നേടിയിട്ടുണ്ട്.

1 . റൊണാൾഡ് കൂമാൻ – 253 ഗോളുകൾ – 1980 കളിലും 1990 കളിലും പ്രൈം സമയത്ത് നിലവിലെ ബാഴ്‌സലോണ മാനേജർ റൊണാൾഡ് കൂമാൻ 253 ഗോളുകളാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി അടിച്ചു കൂട്ടിയത്.1987/88 ൽ പി‌എസ്‌വി ക്ക് വേണ്ടി 26 ഗോളുകൾ നേടിയിട്ടുണ്ട്. 1992 ൽ സാംപ്‌ഡോറിയയ്‌ക്കെതിരായ ഫ്രീ-കിക്ക് ഗോൾ നേടികൊണ്ടാണ് ബാഴ്‌സലോണയുടെ ആദ്യ യൂറോപ്യൻ കപ്പ് നേടിയത്.

129 ഗോളുമയി സെർജിയോ റാമോസും ,സ്റ്റീവ് ബ്രൂസ് – 113 ഗോളുകൾ, പോൾ ബ്രെറ്റ്‌നർ – 113 ഗോളുകൾ, റോബർട്ടോ കാർലോസ് – 113 ഗോളുകൾ, ഫ്രാൻസ് ബെക്കൻബാവർ – 109 ഗോളുകൾ എന്നിവർ പട്ടികയിലെ ആദ്യ ബിപത്തിൽ ഉൾപ്പെട്ടു.

Rate this post