❝ ഇറ്റാലിയൻ സിരി എയിൽ “പച്ചക്ക് ” നിരോധനം ❞

യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആരവങ്ങൾ അവസാനിച്ചത്തിനു പിന്നാലെ യൂറോപ്യൻ ലീഗുകൾക്ക് തുടക്കമാവാൻ പോവുകയാണ്. ഒരു ക്ലബ്ബുകളും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി കൊണ്ടിരിക്കുകയാണ്. പുതിയ താരങ്ങളെ ടീമിലെത്തിക്കാനും നിലവിലുളള താരങ്ങളെ നിലനിർത്താനുളള ശ്രമത്തിലുമാണ്. ഒരു ടീമുകളും അവരുടെ അടുത്ത സീസണിലേക്കുള്ള ജേഴ്സികളും ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യൂണൈറ്റഡാണ്‌ കഴിഞ്ഞ ദിവസം പുതിയ സീസണിലേക്കുള്ള ജേഴ്‌സി അനാവരണം ചെയ്തത്.

അതിനിടയിൽ ഇറ്റാലിയൻ ഫുട്ബോളിൽ നിന്നും വ്യത്യസ്തമായ വാർത്തയാണ് പുറത്തു വന്നത്. ഇറ്റാലിയൻ സിരി എ യിൽ പച്ച നിറത്തിലുളള ജേഴ്സികൽ നിരോധിച്ചിരിക്കുകയാണ്. പച്ച നിറത്തിലുള്ള കിറ്റുകൾ ഇനി ഒരു ടീമിനും ഉണ്ടാകില്ല. അടുത്ത സീസണിൽ മുതലാകും നിരോധനം നിലവിൽ വരിക. ഈ സീസണിൽ പച്ച ജേഴ്സി അണിഞ്ഞുള്ള മത്സരങ്ങളുണ്ടാകും. പലപ്പോഴും ഇറ്റാലിയൻ ലീഗിലാണ് പല കളർ സ്കീമിലുള്ള ജേഴ്സികൾ കൂടുതൽ കാണാൻ സാധിക്കുന്നത്. 2022- 23 സീസൺ മുതൽ സീരി എ ക്ലബുകൾക്ക് പച്ച നിറത്തിലുള്ള ജേഴ്സി ഇടാൻ അനുവാദമുണ്ടായിരിക്കില്ല.

ടെലിവിഷൻ കമ്പനികൾ ആവശ്യപ്പെട്ടതു കാരണമാണ് ഈ മാറ്റമാണെന്നാണ് റിപ്പോർട്ടുകൾ.പച്ച കിറ്റുകൾ പിച്ചിന്റെ നിറവുമായി വളരെയധികം സാമ്യമുള്ളതായതിനാൽ ടെലികാസ്റ്റിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് കളി ലൈവായി കാണിക്കുന്ന ചാനലുകൾ പരാതി പറഞ്ഞിരുന്നു. 2020-21 ൽ ചില പച്ച കിറ്റുകൾ ടെലികാസ്റ്റിന് പ്രശ്നമായിരുന്നു. ഈ വിലക്ക് കാര്യമായി ബാധിക്കുക സസുവോളയെ ആയിരിക്കും. അവരുടെ പരമ്പരാഗത ഹോം ജേഴ്സി പച്ച നിറത്തിൽ ഉള്ളതാണ്. സസുവോള പുതിയ ഹോം ജേഴ്സി കണ്ടെത്തേണ്ടി വരും.

കഴിഞ്ഞ സീസണിലെ ലാസിയോയുടെ എവേ പച്ച ജേഴ്സിയും അറ്റലാന്റയുടെ ക്രിസ്മസ് ട്രീ ഡിസൈൻ ജേഴ്സിയും ഇനി ഉണ്ടാവില്ല.അതുപോലെ, യുവന്റസ് 2014/15 സീസണിൽ തിളക്കമുള്ള പച്ച നിറത്തിലുള്ള ജേഴ്സിയിൽ ഇറങ്ങിയിരുന്നു.കിറ്റുകൾ സംബന്ധിച്ച സെരി എ നിയമങ്ങൾ ലോകമെമ്പാടും പ്രധാനവാർത്തകളിൽ ഇടംനേടുന്നത് ഇതാദ്യമല്ല.കഴിഞ്ഞ സീസണിൽ ഇന്റർ മിലൻറെ നാലാമത്തെ ജേഴ്‌സി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.നീല, കറുപ്പ്, വെള്ള, മഞ്ഞ എന്നീ രൂപങ്ങളിൽ വളരെയധികം നിറങ്ങൾ ഉള്ളതിനാൽ ജേഴ്സി നിരോധിക്കണമെന്നാവശ്യം ഉയർന്നു വന്നിരുന്നു.

Rate this post