ഗോളടിയിൽ ഡീഗോ മറഡോണയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് ലൗട്ടാരോ മാർട്ടിനെസ്|Lautaro Martínez

സീരി എയിൽ തകർപ്പൻ ജയവുമായി ഇന്റർ മിലാൻ.കാഗ്ലിയാരിക്കെതിരെ ഡെൻസൽ ഡംഫ്രീസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകൾക്ക് ഇന്റർ മിലാൻ 2-0 ത്തിന്റെ അനായാസ ജയം നേടി.

21 ആം മിനുട്ടിൽ മാർക്കസ് തുറാം നൽകിയ പാസിൽ നിന്നും കാഗ്ലിയാരിയുടെ ഒരു മിഡ്‌ഫീൽഡ് പിഴവ് മുതലെടുത്ത് ഡംഫ്രീസ് ഇന്റർ മിലാനെ മുന്നിലെത്തിച്ചു. 30 ആം മിനുട്ടിൽ ഫെഡറിക്കോ ഡിമാർക്കോയുടെ പാസിൽ മാർട്ടിനെസ് വലകുലുക്കി. ഈ ഗോളോടെ സീരി എ യിൽ ഡീഗോ മറഡോണയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടക്കാൻ ലൗട്ടാരോ മാർട്ടിനെസിന് സാധിച്ചു.

സീസണിലെ തന്റെ മൂന്നാം ഗോൾ നേടിയ മാർട്ടിനെസ് സിരി എ ഗോളുകളുടെ എണ്ണം 82 ആക്കി ഉയർത്തി.സീരി എയിൽ നാപ്പോളിക്കൊപ്പം 81 ഗോളുകൾ നേടിയ ഡീഗോ മറഡോണയെയും യുവന്റസിനൊപ്പം 81 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അർജന്റീനിയൻ മറികടന്നു.

2018 ൽ ഇന്റർ മിലാനിൽ ചേർന്ന അര്ജന്റീനിയൻ സ്‌ട്രൈക്കർ 175 ലീഗ് മത്സരങ്ങളിൽ നിന്നുമാന് 82 ഗോളുകൾ നേടിയിട്ടുള്ളത്. ഇന്റർ മിലാനായി 240 മത്സരങ്ങളിൽ നിന്നുമായി 105 ഗോളുകളാണ് മാർട്ടിനെസ് നേടിയിട്ടുള്ളത്.

5/5 - (1 vote)