ഡിബാല മാജിക് തുടരുന്നു !! നിർണായക ഗോളുമായി റോമയെ യൂറോപ്പ ലീഗിലെത്തിച്ച് അർജന്റീനിയൻ താരം

റോമക്കായി തൻറെ മിന്നുന്ന ഗോൾ സ്കോറിങ് ഫോം തുടർന്ന് അർജന്റീനിയൻ സൂപ്പർ താരം പോളോ ഡിബാല. ഇറ്റാലിയൻ സിരി എ യിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ സ്പെസിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റോമ കീഴടക്കിയിരുന്നു. ഈ ജയത്തോടെ റോമ അടുത്ത സീസണിലെ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.

അവസാന നിമിഷം പൗലോ ഡിബാല നേടിയ പെനാൽറ്റി ഗോളാണ് റോമക്ക് ജയവും യൂറോപ്പ ലീഗ് സ്പോട്ടും നേടിക്കൊടുത്തത്. ലീഗിലെ പൗലോ ഡിബാലയുടെ 12 മത്തെ ഗോളായിരുന്നു ഇത്.എഎസ് റോമയ്ക്ക് വേണ്ടി തുടർച്ചയായ രണ്ടാം മത്സരത്തിലും ഡിബാല സ്കോർ ചെയ്തു, യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യക്കെതിരെയാണ് ഡിബാല അവസാനമായി ഗോൾ നേടിയത്. സെവിയ്യയോട് പെനാൽറ്റിയിൽ ഫൈനൽതോറ്റതോടെ റോമക്ക് യൂറോപ്പ ലീഗിൽ ഇടം നേടാൻ ഇന്നലെ വിജയം അത്യാവശ്യമായിരുന്നു.

മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ സ്പെസിയ ലീഡ് നേടി. എന്നാൽ 43 ആം മിനുട്ടിൽ നിക്കോള സാലെവ്സ്കിയുടെ ഗോളിൽ റോമ സമനില പിടിച്ചു.സ്‌കോർ 1-1 എന്ന നിലയിൽ എഎസ് റോമയ്ക്ക് ഒരു പെനാൽറ്റി കിക്ക് ലഭിച്ചു.അർജന്റീനിയൻ ലോകകപ്പ് ജേതാവായ ഡിബാല അത് ഗോളാക്കി റോമക്ക് വിജയം നേടിക്കൊടുത്തു.29 കാരനായ താരത്തിന് ലീഗിൽ 12 ഗോളുകളും യൂറോപ്പ ലീഗിൽ അഞ്ച് ഗോളുകളും കോപ്പ ഇറ്റാലിയയിൽ ഒരു ഗോളും ഉണ്ട്.

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരുന്നു, ഞങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു, കാരണം ഇത് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി തരുന്ന മത്സരമായിരുന്നു . ആദ്യം ഇത് അൽപ്പം ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങൾ എല്ലാം നൽകി വിജയിച്ചു, ”ഫൈനൽ വിസിലിന് ശേഷം ഡിബാല DAZN-നോട് പറഞ്ഞു.”എന്റെ ഭാവി? അതിനെക്കുറിച്ച് ചിന്തിക്കാൻ സമയമുണ്ട്. റോമയുമായുള്ള കരാറിൽ എനിക്ക് രണ്ട് വർഷം കൂടിയുണ്ട്” ഡിബാല പറഞ്ഞു.

സീരി എയ്‌ക്ക് പുറത്തുള്ള ക്ലബ്ബുകൾക്കായി ഡിബാലയുടെ ഡീലിൽ വെറും 12 മില്യൺ യൂറോയുടെ ഒരു റിലീസ് ക്ലോസ് ഉണ്ട്, എന്നാൽ അദ്ദേഹത്തിന്റെ ശമ്പളം സീസണിൽ നിലവിലുള്ള 4.5 മില്യൺ യൂറോയിൽ നിന്ന് 6 മില്യണായി ഉയർത്തിയാൽ അത് അസാധുവാകും.

Rate this post