ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി സ്ഥാപിച്ച് ലയണൽ മെസ്സി |Lionel Messi
അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫുട്ബോൾ ലോകത്ത് നേടിയ റെക്കോർഡുകളേക്കാൾ നേടാത്തതിനെ ക്കുറിച്ച് സംസാരിക്കുന്നതായിരിക്കും കൂടുതൽ എളുപ്പം. കാരണം മെസ്സിയുടെ കാല്പാദം പതിയാത്ത റെക്കോർഡുകൾ ഫുട്ബോളിൽ വിരളമായി മാത്രമേ കാണാൻ സാധിക്കു.
തന്റെ 35 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസ്സി ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി സ്ഥാപിച്ചിരിക്കുകയാണ്.ലീഗ് 1 ലെ ആദ്യ മത്സരദിനത്തിൽ ക്ലെർമോണ്ട് ഫൂട്ടിനെതിരെ PSG യുടെ 5-0 എവേ ജയത്തിൽ ഒരു ബൈസിക്കിൾ കിക്ക് ഉൾപ്പെടെ ഒരു ഇരട്ട ഗോളുകളും ഒരു അസിസ്റ്റും മെസ്സി സ്വന്തം പേരിൽ കുറിച്ചിരുന്നു.PSG യുടെ ജയത്തിൽ നെയ്മറുടെ ആദ്യ ഗോളിന് വഴിയൊരുക്കിയ മെസ്സി ക്ലബ്ബ് തലത്തിൽ 1,000 ഗോൾ സംഭാവനകൾ പൂർത്തിയാക്കിയിരിക്കുകയാണ്.
പിഎസ്‌ജിക്കും ബാഴ്‌സലോണയ്‌ക്കുമായി 812 മത്സരങ്ങളിൽ നിന്ന് 684 ഗോളുകളും 318 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. നിലവിൽ ആകെ 1002 ഗോളുകളിലാണ് മെസ്സി ക്ലബ്ബ് ലെവലിൽ തന്റെ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്.ബാഴ്സക്ക് വേണ്ടി ആകെ കളിച്ച 776 മത്സരങ്ങളിൽ നിന്ന് 670 ഗോളുകളും 302 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.PSG ക്ക് വേണ്ടി ആകെ കളിച്ച 36 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 16 അസിസ്റ്റുകളുമാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. തന്റെ നിത്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് തലത്തിൽ 929 കളികളിൽ (692 ഗോളുകൾ/217 അസിസ്റ്റ്) 902 ഗോളുകൾ നേടിയിട്ടുണ്ട്.
⏰ 812
— Transfermarkt.co.uk (@TMuk_news) August 8, 2022
️⚽️ 684
🏹 318
Lionel Messi has now surpassed 1000 goal contributions at club level 🐐
❗️ RECORD — Messi now has 1,000 goal contributions in his career – the first player in history to have achieved this milestone. pic.twitter.com/V4lqG37eCp
— Barça Universal (@BarcaUniversal) February 22, 2020
2021 ഫെബ്രുവരിയിൽ ബാഴ്സക്കായി ലീഗിൽ എയ്‌ബറിനെതിരെ നാല് തവണ വലകുലുക്കിയ ശേഷം 1,000 ഗോൾ സംഭാവനകൾ തികയ്ക്കുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറിയിരുന്നു.40 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി ആയിരുന്നു മെസ്സി പുതിയ നാഴികല്ലിലെത്തിയത് . നിലവിൽ മെസ്സിക്ക് രാജ്യത്തിനുംക്ലബ്ബിനുമായി 1137 ഗോൾ പങ്കാളിത്തമുണ്ട് . ക്രിസ്റ്റ്യാനോ റൗണാൾഡോക്ക് 1051 ഗോൾ പങ്കാളിത്തമുണ്ട്.